Asianet News MalayalamAsianet News Malayalam

ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം! റണ്‍മല തീര്‍ക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അവസാന നാല് കളിയിലും ജയം. വിരാട് കോലി നയിക്കുന്ന ബാറ്റര്‍മാര്‍ പൊരുതുന്നുണ്ടെങ്കിലും മുനയൊടിഞ്ഞ ബൗളിംഗ് ബംഗളൂരുവിനെ തുടര്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു.

Sunrisers Hyderabad vs Royal Challengers Bengaluru IPL 2024 preview and more
Author
First Published Apr 25, 2024, 3:05 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. തകര്‍ത്തടിച്ച് ജയം ശീലമാക്കിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആര്‍സിബി ആവട്ടെ തോല്‍വി പതിവാക്കിയ ടീമും. ഇന്ന് കൂടി തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ആശിക്കേണ്ടതില്ല. ഹൈദരാബാദ് സീസണില്‍ റണ്‍മല കയറിത്തുടങ്ങിയത് ബംഗളൂരുവിനെതിരെ 287 റണ്‍സ് നേടി. ട്രാവിസ് ഹെഡ്, ഹെന്റിസ് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, അഭിഷേക് ശര്‍മ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ സണ്‍റൈസേഴ്‌സ് 250 റണ്‍സിലേറെ നേടിയത് മൂന്ന് തവണ. 

അവസാന നാല് കളിയിലും ജയം. വിരാട് കോലി നയിക്കുന്ന ബാറ്റര്‍മാര്‍ പൊരുതുന്നുണ്ടെങ്കിലും മുനയൊടിഞ്ഞ ബൗളിംഗ് ബംഗളൂരുവിനെ തുടര്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു. വിക്കറ്റ് വേട്ടക്കാരില്‍ സീസണില്‍ ആര്‍സിബിയുടെ മികച്ച ബൗളറായ യഷ് ദയാലിന്റെ സ്ഥാനം ഇരുപത്തിനാലാം സ്ഥാനത്ത്. ഒറ്റക്കളി മാത്രം ജയിച്ച ആര്‍സിബിക്ക് അവസാന ആറ് മത്സരത്തിലും തോല്‍വി. ഇതുകൊണ്ടുതന്നെ ബംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറക്കുറെ അവസാനിച്ചു. 

ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്! ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍?

ആര്‍സിബിയുമായി താരതമ്യം ചെയ്യുമ്പോള്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് ബൗളിംഗ് നിരയ്ക്കാണ് മേധാവിത്തം. ബംഗളൂരുവില്‍ റണ്‍മഴ പെയ്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് ഇരുപത്തിനാല് കളിയില്‍. ഹൈദരാബാദ് പതിമൂന്നിലും ആസിബി പത്തിലും ജയിച്ചു. ഒരുമത്സരം ഉപേക്ഷിച്ചു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍സ്), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ടി നടരാജന്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോലി, വില്‍ ജാക്ക്സ്, രജത് പട്ടീദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസണ്‍, യാഷ് ദയാല്‍, മുഹമ്മദ് സിറാജ്.

Follow Us:
Download App:
  • android
  • ios