Asianet News MalayalamAsianet News Malayalam

ക്രിക്കറ്റിലെ ഒരേയൊരു കിംഗ്; വിരാട് കോലിക്ക് 34-ാ പിറന്നാള്‍

ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിച്ച ഒറ്റ ഇന്നിംഗ്സ് മതി വിരാട് കോലി എന്ന ബാറ്റററുടെ മൂല്യമറിയാന്‍. ഏഷ്യാ കപ്പിന് മുമ്പ് വിരാട് കോലിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ മുറവിളി ഉയര്‍ന്നിട്ടും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീം മാനേജ്മെന്‍റും എന്തുകൊണ്ടാണ് വിരാട് കോലിയെ ഇത്രയും കാലം ടീമില്‍ നിലനിര്‍ത്തിയത് എന്നതിനുള്ള ഉത്തരമായിരുന്നു മെല്‍ബണിലെ ഒരു ലക്ഷത്തോളം പേര്‍ക്ക് നടുവില്‍ നിന്നുകൊണ്ട് കോലി നിറഞ്ഞാടിയ ആ ഇന്നിംഗ്സ്.

The one and Only King in Cricket, Virat Kohli turns 34
Author
First Published Nov 5, 2022, 10:26 AM IST

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക് ചുവടുവെക്കുമ്പോള്‍ ഇത്തവണയും ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍ വിരാട് കോലിയെന്ന ബാറ്റിംഗ് പ്രതിഭാസത്തിലാണ്. 33ല്‍ നിന്ന് 34വയസിലേക്ക് ഇന്ന് കാലെടുത്തുവെക്കുന്ന ക്രിക്കറ്റിലെ ഒരേയൊരു 'കിംഗ്' ,കോലി ഇപ്പോള്‍ തന്‍റെ കരിയറിന്‍റെ രണ്ടാം ഇന്നിംഗ്സ് ആസ്വദിക്കുകയാണ്. മൂന്ന് വര്‍ഷത്തെ സെഞ്ചുറി വരള്‍ച്ചക്കും രണ്ട് മാസത്തെ ക്രിക്കറ്റില്‍ നിന്നുള്ള വനവാസത്തിനുംശേഷം ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തി അഫ്ഗാനെതിരെ സെഞ്ചുറി നേടി, ആരാധകരുടെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട കോലി ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ബാറ്റിംഗ് നട്ടെല്ലാണ്. നാലു കളികളില്‍ മൂന്ന് അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ബാറ്റിംഗിനെ നയിക്കുന്ന കോലിയിലാണ് ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍.

ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിച്ച ഒറ്റ ഇന്നിംഗ്സ് മതി വിരാട് കോലി എന്ന ബാറ്റററുടെ മൂല്യമറിയാന്‍. ഏഷ്യാ കപ്പിന് മുമ്പ് വിരാട് കോലിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ മുറവിളി ഉയര്‍ന്നിട്ടും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീം മാനേജ്മെന്‍റും എന്തുകൊണ്ടാണ് വിരാട് കോലിയെ ഇത്രയും കാലം ടീമില്‍ നിലനിര്‍ത്തിയത് എന്നതിനുള്ള ഉത്തരമായിരുന്നു മെല്‍ബണിലെ ഒരു ലക്ഷത്തോളം പേര്‍ക്ക് നടുവില്‍ നിന്നുകൊണ്ട് കോലി നിറഞ്ഞാടിയ ആ ഇന്നിംഗ്സ്.

'അഞ്ചാം തിയതിക്കായി കാത്തിരിക്കാനാവുന്നില്ല'; വിരാട് കോലിക്ക് തകര്‍പ്പന്‍ മുന്‍കൂര്‍ ആശംസ

ഒരു രാജ്യത്തിന്‍റെ കോടിക്കണക്കിന് പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ ബാറ്റിലേന്തി ഒരു ലക്ഷത്തോളം കാണികള്‍ക്ക് നടുവില്‍ നിന്ന് പത്തൊമ്പതാം ഓവറില്‍ ആ മത്സരത്തില്‍ പാക്കിസ്ഥാന്‍റെ ഏറ്റവും മികച്ച പേസറായ ഹാരിസ് റൗഫിനെതിരെ വിരാട് കോലി നേടിയ രണ്ട് സിക്സറുകള്‍ ക്രിക്കറ്റ് ലോകത്തിവ് സമ്മാനിച്ച രോമാഞ്ചം ഇനിയും അവസാനിച്ചിട്ടില്ല.

'വിരാട് കോലി നടത്തിയത് 100 ശതമാനവും ഫേക്ക് ഫീല്‍ഡിംഗ്'; വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

കരിയറിലെ ഏറ്റവും മോശമിലായിരുന്നപ്പോള്‍ പോലും ടി20 ക്രിക്കറ്റില്‍ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരി 50ന് മുകളിലായിരുന്നുവെന്നത് മാത്രം മതി അദ്ദേഹത്തിന്‍റെ കളി നിലവാരം മനസിലാക്കാന്‍. താന്‍ തന്നെ നിര്‍ണയിച്ച കളിനിലവാരത്തില്‍ നിന്ന് കുറച്ചുകാലത്തേക്ക് താഴേക്കിറങ്ങിയപ്പോള്‍ കല്ലെറിഞ്ഞവരെപ്പോലും കൈയടിപ്പിച്ചാണ് വീണ്ടും കോലിയുടെ കുതിപ്പ്. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നേടി 2013നുശേഷം രാജ്യത്തിന് വീണ്ടുമൊരു ഐസിസി കിരീടം സമ്മാനിക്കാന്‍ കോലിയുടെ കൈകള്‍ക്ക് കരുത്തുണ്ടാവട്ടെ എന്ന പ്രാര്‍ഥനയിലാണ് ആരാധകരിപ്പോള്‍. ഒപ്പം കരിയറിലെ രണ്ടാം ഇന്നിംഗ്സില്‍ ഇനിയുമേറെ റണ്‍മലകള്‍ താണ്ടാന്‍ കോലിക്ക് കഴിയട്ടെ എന്നും 34-ാം പിറന്നാള്‍ ദിനത്തില്‍ ആശംസിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios