userpic
user icon
0 Min read

ഇതാണ് ഒത്തൊരുമ! പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ഹോക്കി ടീമിന് വേണ്ടി കയ്യടിച്ച് ക്രിക്കറ്റ് താരങ്ങള്‍ - വീഡിയോ

watch video indian cricket players lauds for hockey team in asian games saa
Indian Cricket

Synopsis

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനായി ചൈനയിലെത്തിയ റിതുരാജ് ഗെയ്കവാദ്, റിങ്കും സിംഗ്, യഷസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി തുടങ്ങിയവരെ വീഡിയോയില്‍ കാണാം.

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്ഥാനെ നാണംകെടുത്തുകയായിരുന്നു ഇന്ത്യ. രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നിത്. ഹര്‍മന്‍പ്രീത് സിംഗ് നാല് ഗോള്‍ നേടി. വരുണ്‍ കുമാറിന് രണ്ട് ഗോളുണ്ട്. മന്‍ദീപ് സി്ംഗ്, സുമിത്, ഷംസേര്‍ സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവരാണ് ശേഷിക്കുന്ന ഗോളുകള്‍ നേടിയത്. 

മുഹമ്മദ് ഖാന്‍, അബ്ദുള്‍ റാണ എന്നിവരുടെ വകയായിരുന്നു പാകിസ്ഥാന്റെ ഗോളുകള്‍. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ 2-0ത്തിന് മുന്നിലെത്തി. രണ്ടാം പാതി 4 -0ത്തിനും മുന്നിലെത്തി. മൂന്നാം ക്വാര്‍ട്ടര്‍ അവാനിക്കുമ്പോള്‍ ഇന്ത്യ 7-1ന്റെ ലീഡ് നേടിയിരുന്നു. ശേഷിക്കുന്ന 15 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കി ഇന്ത്യ വിജയം സ്വന്തമാക്കി. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. 

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനായി ചൈനയിലെത്തിയ റിതുരാജ് ഗെയ്കവാദ്, റിങ്കും സിംഗ്, യഷസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി തുടങ്ങിയവരെ വീഡിയോയില്‍ കാണാം. ഫോട്ടോ പിന്നീട് 'ഹോക്കി ഇന്ത്യ' തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹോക്കി ടീമിന് വേണ്ടി കയ്യടിക്കുന്ന വീഡിയോ കാണാം...  

നേരത്തെ, സ്‌ക്വാഷില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ പത്താം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. സ്‌ക്വാഷ് പുരുഷ ടീമാണ് ആവേശകരമായ ഫൈനലില്‍ പാകിസ്ഥാനെ 2-1നാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് തോറ്റ ശേഷം ശക്തമായി തിരിച്ചുവന്ന് സ്വര്‍ണം നേടുകയായിരുന്നു ഇന്ത്യ. സൗരവ് ഘോഷാല്‍, അഭയ് സിംഗ് ,മഹേഷ് എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം. ഇന്നത്തെ ആദ്യ സ്വര്‍ണം നേടിയത് ടെന്നിസ് മിക്‌സ്ഡ് ടീം ഇനത്തിലായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hockey India (@hockeyindia)

രോഹന്‍ ബൊപ്പണ്ണ - റുതുജ ഭോസ്‌ലെ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ തോല്‍പിച്ചു. മെഡല്‍ നേട്ടത്തില്‍ അഭിമാനമെന്ന് രോഹന്‍ ബൊപ്പണ്ണ വ്യക്തകമാക്കി. ടെന്നിസില്‍ വലിയ കുതിപ്പാണ് ഇന്ത്യ സമീപകാലത്ത് ഉണ്ടാക്കിയതെന്നും ബൊപ്പണ്ണ പറഞ്ഞു.

യോര്‍ക്കറകളുടെ പെരുമഴ, കാണുന്നത് തന്നെ മനോഹരം! ഹാട്രിക് പ്രകടനവുമായി ഓസീസ് പേസര്‍ സ്റ്റാര്‍ക്ക് - വീഡിയോ

Latest Videos