userpic
user icon
0 Min read

ദില്ലി രോഹിണി കൊലപാതകം; പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഇരുപതുകാരൻ സാഹിൽ പിടിയിൽ

Delhi Rohini Murder Twenty year old Sahil arrested for stabbing 16 year old girl to death sts
delhi murder

Synopsis

ദില്ലി രോഹിണിയിൽ പെൺകുട്ടിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സാഹിൽ പിടിയിൽ.

ദില്ലി: ദില്ലി രോഹിണിയിൽ പെൺകുട്ടിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സാഹിൽ പിടിയിൽ. ഇരുപതുകാരനായ സാഹിലിനെ ദില്ലി പൊലീസിന്റെ പിടിയിലായത്. പതിനാറുകാരിയെ ഇരുപതോളം തവണ കുത്തിക്കൊന്ന ശേഷം ഒളിവിൽ പോയിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി തെരച്ചിൽ ദില്ലി പൊലീസ് തുടരുകയായിരുന്നു. പെൺകുട്ടിയെ ഇയാൾ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. 

കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ എന്ന് ദില്ലി പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്. 

സാഹിൽ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. നിലത്ത് വീണ പെൺകുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. കുത്തേറ്റ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഈ ഘട്ടത്തിലും ആരും പ്രതിയെ തടഞ്ഞില്ല.

പതിനാറുകാരിയുടെ കൊലപാതകം; ദില്ലി വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി; സ്വാതി മലിവാൾ

വീണ്ടും ക്രൂരമായ കൊലപാതകം: 16 കാരിയെ 20കാരനായ സുഹൃത്ത് കുത്തിക്കൊന്നു; പ്രതി ഒളിവിൽ


 

Latest Videos