Asianet News MalayalamAsianet News Malayalam

ട്രെയിനുകളിൽ ആറു കിലോയിലധികം കഞ്ചാവ് കടത്തി; കോട്ടയം, അസം സ്വദേശികൾ പിടിയിൽ

കോട്ടയം എടച്ചോറ്റി സ്വദേശി മുഹമ്മദ്‌ നയിഫ് (21) ആണ് പിടിയിലായവരിൽ ഒരാൾ.  4 കിലോ കഞ്ചാവുമായി ആണ് ഇയാൾ പിടിയിലായത്. എറണാകുളത്തു എഞ്ചിനീയറിംഗ് ഡിപ്ലോമ പഠിക്കുന്ന ഇയാൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി വിശാഖപ്പട്ടണത്ത് നിന്ന്  കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു. 

more than six kilos of ganja were smuggled in the trains two people arrested
Author
First Published Nov 28, 2022, 11:56 PM IST

പാലക്കാട്: 6.2 കിലോ കഞ്ചാവ് ട്രെയിനുകളിൽ കടത്തിയ കോട്ടയം സ്വദേശിയും അസം സ്വദേശിയും പിടിയിലായി. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് - ആലപ്പുഴ എക്സ്പ്രസ്സിൽ, പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട്‌ എക്സൈസ് എ൯ഫോഴ്സ് മെൻറ് & ആ൯റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം.  

കോട്ടയം എടച്ചോറ്റി സ്വദേശി മുഹമ്മദ്‌ നയിഫ് (21) ആണ് പിടിയിലായവരിൽ ഒരാൾ.  4 കിലോ കഞ്ചാവുമായി ആണ് ഇയാൾ പിടിയിലായത്. എറണാകുളത്തു എഞ്ചിനീയറിംഗ് ഡിപ്ലോമ പഠിക്കുന്ന ഇയാൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി വിശാഖപ്പട്ടണത്ത് നിന്ന്  കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു. 

പറളി റെയിൽവേ സ്റ്റേഷനിൽ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവു൦ പറളി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരു൦ നടത്തിയ മറ്റൊരു സ൦യുക്ത പരിശോധനയിൽ 2.2 കിലോ കഞ്ചാവുമായി ആസാം സ്വദേശി ബഹ്‌റുൽ ഇസ്ലാം (29) എന്നയാളെ അറസ്റ്റ് ചെയ്തു. പറളി മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ വില്പന നടത്തുന്നതിനായി ട്രെയിനിൽ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്.

പിടികൂടിയ മൊത്തം കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 3 ലക്ഷത്തോളം രൂപ വില വരും. അറസ്റ്റിലായ പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Follow Us:
Download App:
  • android
  • ios