Asianet News MalayalamAsianet News Malayalam

​ഗര്‍ഭിണിയായ മുൻ ഭാര്യയേയും പ്രതിശ്രുത വധുവിനേയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; 40കാരന്‍ അറസ്റ്റില്‍

നവ്നീന്ദര്‍പ്രീത്പാല്‍ സിംഗാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തിയത്. ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്‍കിയായിരുന്നു കൊലപാതകം

retired Indian Army colonel uses nitrogen gas to murder pregnant wife and fiancee arrested in Punjab
Author
Patiala, First Published Oct 24, 2021, 7:32 AM IST

ഗര്‍ഭിണിയായ മുൻ ഭാര്യയേയും (pregnant wife) പ്രതിശ്രുത വധുവിനേയും(Fiancee) നൈട്രജന്‍ ഗ്യാസ്(nitrogen gas) നല്‍കി കൊലപ്പെടുത്തിയ (using nitrogen gas for murder) നാല്‍പതുകാരന്‍ അറസ്റ്റില്‍ (Arrest). പഞ്ചാബിലെ(Punjab) പട്ട്യാലയിൽ നാല്‍പതുകാരനായ നവ്നീന്ദര്‍പ്രീത്പാല്‍ സിംഗാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ പ്രതിശ്രുത വധുവായ ചുപീന്ദര്‍പാലിനെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 14ന് രാത്രി പ്രതിശ്രുത തന്നോട് കലഹിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് ​വരുത്തിതീർത്ത ശേഷം ഇയാള്‍ ചുപീന്ദറിന്‍റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിടുകയായിരുന്നു.

വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായിരുന്നു ചുപീന്ദര്‍ പട്ട്യാലയിലെത്തിയത്. വീട്ടുകാരെ അറിയിച്ച ശേഷമായിരുന്നു ചുപീന്ദര്‍ നവ്നീന്ദര്‍പ്രീത്പാല്‍ സിംഗിന്‍റെ വീട്ടിലേക്ക് പോയത്. മകളെ കാണാതായതിനേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലെ അന്വേഷണമാണ് വിരമിച്ച കരസേനാ ഉദ്യോഗസ്ഥന്റെ മകൻ കൂടിയായ നവ്നീന്ദര്‍പ്രീത്പാലിനെ കുടുക്കിയത്.. ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്‍കിയായിരുന്നു കൊലപാതകം. ഈ കേസിലെ ചോദ്യം ചെയ്യലിന് ഇടയ്ക്കാണ് ആദ്യ ഭാര്യയെയും സമാനരീതിയില്‍ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്.

2018 ഫെബ്രുവരിയിലായിരുന്നു സംഗ്രൂര്‍ ജില്ലയിലെ ബിഷാന്‍പുര ഗ്രാമത്തിലുള്ള സുഖ്ദീപ് കൌറിനെ ഇയാള്‍ വിവാഹം ചെയ്തത്. സെപ്തംബറില്‍ സുഖ്ദീപ് കൌര്‍ ഗര്‍ഭിണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. എന്നാല്‍ ഹൃദയാഘാതം നിമിത്തമാണ് സുഖ്ദീപ് കൌര്‍ മരിച്ചതെന്നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. 2018ല്‍ ലഖ്വീന്ദര്‍ കൌര്‍ എന്ന സ്ത്രീയെ ഇയാള്‍ വിവാഹം ചെയ്തതായും പൊലീസ് വിശദമാക്കി. 2020ലായിരുന്നു ചുപീന്ദര്‍പാലുമായുള്ള വിവാഹ നിശ്ചയം. സ്ത്രീകളുമായുള്ള ബന്ധം കുരുക്കാവും എന്ന തോന്നലിന് പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios