Asianet News MalayalamAsianet News Malayalam

2018 മുതല്‍ ഒരുമിച്ച് താമസം; ലോഡ്ജില്‍ മുറിയെടുക്കും, ബൈക്കില്‍ കറങ്ങും; മോഷണ സംഘത്തിലെ കണ്ണികള്‍ കുടുങ്ങി

ഇവരില്‍ നിന്ന് ഇത്തരം സംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൊലീസ് സംഘം. കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂര്‍ മേഖലകളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലാണ് ഇരുവരും പിടിയിലായത്.

theft in worship centers two arrested
Author
First Published Oct 4, 2022, 10:15 PM IST

കോട്ടയം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികളെ കുടുക്കിയതിന്‍റെ ആശ്വാസത്തില്‍ പൊലീസ്. യുവതിയടക്കം രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് ഇത്തരം സംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൊലീസ് സംഘം. കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂര്‍ മേഖലകളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലാണ് ഇരുവരും പിടിയിലായത്.

കായംകുളം കൃഷ്ണപുരം സ്വദേശികളായ അന്‍വര്‍ ഷായും  സരിതയുമാണ് അറസ്റ്റിലായത്. അന്‍വര്‍ ഷായ്ക്ക് ഇരുപത്തി മൂന്നും സരിതയ്ക്ക് ഇരുപത്തി രണ്ടും വയസാണ് പ്രായം. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പളളിയുടെ കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് പണം മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എത്തിയ ബൈക്കിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്‍വര്‍ ഷായും സരിതയും അറസ്റ്റിലായത്.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.  2018 മുതല്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ബൈക്കില്‍ കറങ്ങി നടന്ന് മോഷ്ടിക്കുന്നതാണ് ഇരുവരുടെയും രീതി. മോഷ്ടിച്ചു കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോഗിക്കും. പണം തീരുമ്പോള്‍ വീണ്ടും കക്കാനിറങ്ങും. മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന മേഖലയിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചായിരുന്നു മോഷണത്തിന് ഇറങ്ങിയിരുന്നത്.

കായംകുളം, കട്ടപ്പന, കുമളി, പെരുവന്താനം പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.  അറസ്റ്റിലായ പ്രതികളെ  തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. വൈക്കം എസ്എച്ച്ഒ കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

കായംകുളത്ത് മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടി, 2 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പ്രതികൾ പിടിയിൽ

Follow Us:
Download App:
  • android
  • ios