Asianet News MalayalamAsianet News Malayalam

മണര്‍കാടിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറ്റം; ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

കഴിഞ്ഞ തവണ പാമ്പാടിയില്‍ ഉമ്മൻചാണ്ടിയുടെ ലീഡ് 3000 ന് മുകളിലായിരുന്നു. എന്നാല്‍ ഇത്തവണ പാമ്പാടി ഉമ്മന്‍ ചാണ്ടിയെ കൈവിട്ട സ്ഥിതിയാണ് കാണുന്നത്.

Manarcadu and Pampady with ldf
Author
Kottayam, First Published May 2, 2021, 1:06 PM IST

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ ഇത്തവണ അത്ര എളുപ്പമല്ല. മണര്‍കാട് പഞ്ചായത്തിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറുകയാണ്. 750 വോട്ടിന്‍റെ ലീഡാണ് പാമ്പാടിയില്‍ എല്‍ഡിഎഫ് നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ പാമ്പാടിയില്‍ ഉമ്മൻചാണ്ടിയുടെ ലീഡ് 3000 ന് മുകളിലായിരുന്നു. എന്നാല്‍ ഇത്തവണ പാമ്പാടി ഉമ്മന്‍ ചാണ്ടിയെ കൈവിട്ട സ്ഥിതിയാണ്.

യാക്കോബായ വിഭാ​ഗത്തിന് വന്‍ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാ​ഗം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫിനായി ഇതുരണ്ടാം തവണയാണ് ജെയ്ക്ക് സി തോമസ് ഇറങ്ങിയത്. 2016 ല്‍ 27,092 വോട്ടുകള്‍ക്കാണ് ജെയ്ക്ക് ഉമ്മന്‍ ചാണ്ടിയോട് പരാജയപ്പെട്ടത്. 

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവ് ടിവി കാണൂ, തത്സമയം

Latest Videos
Follow Us:
Download App:
  • android
  • ios