Asianet News MalayalamAsianet News Malayalam

ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി; 'ജബ്രി'കൾ പിരിയുന്നോ?

എന്താണ് ജാസ്മിനും ഗബ്രിക്കും ഇടയില്‍ സംഭവിക്കുന്നത് എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

jasmin and gabri bigg boss malayalam season 6
Author
First Published Apr 24, 2024, 8:32 AM IST

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിക്കുന്നത് മാർച്ച് 10ന് ആണ്. നിലവിൽ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ് ഷോ. ഈ സീസണിൽ ആദ്യദിനം മുതൽ പ്രേ​ക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികൾ ആണ് ​ഗബ്രിയും ജാസ്മിനും. ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും ഏറ്റെടുത്തത്. ഒരു പക്ഷേ ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേടിയ മത്സരാർത്ഥികൾ ഇവരാകും. ഒടുവിൽ ജബ്രി എന്ന ഓമനപ്പേരും ഈ കോമ്പോയ്ക്ക് പ്രേക്ഷകർ നൽകി. 

ഇപ്പോഴിതാ ഈ കോമ്പോ പിരിയുന്നോ എന്ന ചോദ്യവുമായാണ് പ്രേക്ഷകർ എത്തിയിരിക്കുന്നത്. പുതിയ ബി​ഗ് ബോസ് പ്രമോ തന്നെയാണ് അതിന് കാരണം. റെസ്മിൻ, ജാസ്മിൻ, ​ഗബ്രി എന്നിവരാണ് പ്രമോയിൽ ഉള്ളത്. "എനിക്ക് ഇതിന് ഒരു അടിവരയിടണം. ഫ്രണ്ട്ഷിപ്പിന് മുകളിലാണ് എന്ന് പറഞ്ഞിട്ട് പ്രണയിതാക്കളുടെ പ്രവർത്തികൾ കാണുക്കുമ്പോൾ ബന്ധം കിട്ടുന്നില്ല", എന്ന് ജാസ്മിൻ പറയുന്നുണ്ട്. 

"ഒന്നുകിൽ ഞാൻ ഈ വീട്ടിൽ നിന്നു പോകണം. അല്ലെങ്കിൽ ഇവൾ ഈ വീട്ടിൽ നിന്നും പോകണം. അങ്ങനെ ആണെങ്കിൽ ഇതിലൊരു ക്ലാരിറ്റി വരും", എന്നാണ് ​ഗബ്രി പറയുന്നത്. ഇതിന് "പക്ഷേ എത്രനാൾ നീ ഒരു സത്യത്തെ കള്ളമാക്കി പറഞ്ഞുകൊണ്ടിരിക്കും", എന്നായിരുന്നു ജാസ്മിന്റെ ചോദ്യം. എന്ത് സത്യത്തെയാണ് ഞാൻ കള്ളമാക്കി പറയണേ എന്ന് ​ഗബ്രി ചോദിക്കുന്നുണ്ട്. "എനിക്ക് ഇവിടെ ഭയങ്കര ഇഷ്ടമാണ്", എന്നായിരുന്നു ജാസ്മിന്റെ മറുപടി.

തീപ്പൊരിയല്ല, കാട്ടുതീയാ..; കാത്തിരിപ്പിന് അവസാനം, കളിമാറ്റി പിടിക്കാൻ സിജോ എത്തി, ഞെട്ടി മത്സരാർത്ഥികൾ

"എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ല", എന്നാണ് ​ഗബ്രി പറഞ്ഞത്. എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി എന്നാണ് ഇത് കേട്ട് ജാസ്മിൻ റെസ്മിനോട് പറയുന്നതെന്ന് പ്രമോയിൽ കാണിക്കുന്നുമുണ്ട്.  ഈ പ്രമോ ഇപ്പോൾ വിവിധ ബി​ഗ് ബോസ് ഫാൻ പേജുകളിൽ പ്രചരിക്കുകയാണ്. ജബ്രി കോമ്പോ പിരിഞ്ഞോ എന്നാണ് ഇവർ ചോദിക്കുന്നത്. എന്തായാലും എന്താണ് ഇവിടെ നടന്നതെന്ന് അറിയാൻ ഇന്ന് വൈകുന്നേരം 9.30 വരെ കാത്തിരിക്കേണ്ടി വരും. 

Follow Us:
Download App:
  • android
  • ios