Asianet News MalayalamAsianet News Malayalam

ഒറ്റ ദിവസം അത്രയും 'വൈല്‍ഡ് കാര്‍ഡ്' എന്‍ട്രികള്‍? പ്രചരണം ശരിയോ? ഒഫിഷ്യല്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

സീസണ്‍ 6 ല്‍ ആദ്യമായി വൈല്‍ഡ് കാര്‍ഡുകളുടെ വരവ്

six wild card entries on sunday in bigg boss malayalam season 6 announces mohanlal
Author
First Published Apr 7, 2024, 12:39 AM IST

ആരാധകര്‍ക്ക് നിരവധി സര്‍പ്രൈസുകള്‍ എപ്പോഴും ഒളിപ്പിച്ചുവെക്കാറുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെയാണ് ലോകമാകമാനം ഈ ഷോയ്ക്ക് ഇത്രയധികം ആരാധകരും ഉള്ളത്. ബിഗ് ബോസിലെ ഏറ്റവും ആവേശം നിറയ്ക്കുന്ന കാര്യങ്ങളിലൊന്നാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍. ലോഞ്ചിംഗ് എപ്പിസോഡിലാണ് ഒരു സീസണിലെ മത്സരാര്‍ഥികളെ ബിഗ് ബോസ് ആദ്യമായി പ്രഖ്യാപിക്കുക. ഷോ തുടങ്ങി ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ഇപ്പുറം ഹൌസിലേക്ക് മത്സരാര്‍ഥികളായി എത്തുന്ന അപ്രതീക്ഷിത എന്‍ട്രികളെയാണ് വൈല്‍ഡ് കാര്‍ഡുകള്‍ എന്ന് വിളിക്കുന്നത്.

ആദ്യ വാരം മുതല്‍ എവിക്ഷനും ആരംഭിച്ച ഈ സീസണില്‍, നാല് വാരം പിന്നിട്ടിട്ടും ഇതുവരെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ ഈ വാരം അത് സംഭവിച്ചേക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഒന്നും രണ്ടുമല്ല അതില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് എത്തുമെന്നും അഭിപ്രായപ്രകടനങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. വൈല്‍ഡ് കാര്‍ഡ് പ്രഖ്യാപനം ഞായറാഴ്ച സംഭവിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

ഒന്നോ രണ്ടോ പേരല്ല, ആറ് പുതിയ മത്സരാര്‍ഥികളാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് ഒരുമിച്ച് കടന്നുവരാനിരിക്കുന്നത്. അത് ആരൊക്കെയാവുമെന്ന് അറിയാനുള്ള കൌതുകത്തിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍. ഒരു മാസത്തെ മത്സരം കണ്ടിട്ടാണ് വരുന്നത് എന്നത് പുതിയ വൈല്‍‌ഡ് കാര്‍ഡുകള്‍ക്ക് മുന്നിലുള്ള വലിയ സാധ്യതയാണ്. എന്നാല്‍ വൈല്‍ഡ് കാര്‍ഡുകളായി എത്തിയവരില്‍ത്തന്നെ വാണവരും വീണവരും മുന്‍പ് ബിഗ് ബോസ് മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അങ്ങേയറ്റം സംഘര്‍ഷഭരിതമായ സീസണ്‍ 6 ല്‍ പുതിയ വൈല്‍ഡ് കാര്‍ഡുകളുടെ ഒന്നിച്ചുള്ള കടന്നുവരവ് ഹൌസിനെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. 

ALSO READ : 'ലൂസിഫറി'ന്‍റെ മൂന്നിരട്ടിയിലധികം! തമിഴ്നാട്ടില്‍ മാത്രമല്ല, കര്‍ണാടകയിലും 'മഞ്ഞുമ്മലി'ന് റെക്കോര്‍ഡ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios