Asianet News MalayalamAsianet News Malayalam

'ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം': മല്ലിക സുകുമാരന്‍

കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാന്‍റെ പ്രസ്താവന പ്രതിപക്ഷ എംഎല്‍എമാര്‍ വിവാദമാക്കിയിരുന്നു. 

actress mallika sukumaran appreciate minister mohammed riyas
Author
Kochi, First Published Oct 16, 2021, 9:08 PM IST

ന്ത്രി മുഹമ്മദ് റിയാസിനെ(muhammed riyas) അഭിനന്ദിച്ച് നടി മല്ലിക സുകുമാരന്‍(Mallika Sukumaran). കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന മന്ത്രിയുടെ പ്രസ്താവനയെ പ്രശംസിച്ച് കൊണ്ടായിരുന്നു മല്ലിക രം​ഗത്തെത്തിയത്. ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ബഹുമാനവും തോന്നുന്നുവെന്നും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മല്ലിക പറഞ്ഞു.

മല്ലിക സുകുമാരന്റെ വാക്കുകൾ

ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയല്ല....നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക.. ജനഹിതം അനുസരിച്ച്  നിർഭയം അവ നടപ്പിലാക്കുക.... അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിർന്നവർക്ക് സ്നേഹവും ആദരവും ... ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം.... അഭിനന്ദനങ്ങൾ ശ്രീ.മൊഹമ്മദ് റിയാസ്.....

അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സിപിഎം രം​ഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്‍റെ പൊതു നിലപാട് അനുസരിച്ചാണെന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍പറഞ്ഞു. ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം, അതാണ് ഈ സർക്കാരിന്‍റെ  നിലപാടെന്നും വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read Also; 'ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം'; മുഹമ്മദ് റിയാസിന് പിന്തുണയുമായി സിപിഎം

കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാന്‍റെ പ്രസ്താവന പ്രതിപക്ഷ എംഎല്‍എമാര്‍ വിവാദമാക്കിയിരുന്നു. എന്നാല്‍ താൻ പറഞ്ഞതിൽ  ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച  മന്ത്രി, ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios