Asianet News MalayalamAsianet News Malayalam

കാത്തുകാത്തിരുന്ന അപ്‍ഡേറ്റ് എത്തി, അജിത്ത് ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് തിയ്യതി പുറത്ത്

അജിത്ത് നായകനാകുന്ന ചിത്രം 'തുനി'വിലെ ഗാനത്തിന്റെ റിലീസ് അപ്ഡേറ്റ്.

Ajith starrer film Thunivus first song to release on 9th december
Author
First Published Dec 6, 2022, 10:17 AM IST

അജിത്ത് നായകനാകുന്ന ചിത്രം 'തുനിവി'നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ നിന്ന് ലഭിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഒരു അപ്‍ഡേറ്റ് ചിത്രത്തിന്റേതായി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന അജിത് ചിത്രം 'തുനിവി'ലെ ആദ്യ ഗാനത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജിബ്രാന്റെ സംഗീത സംവിധാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ചില്ല ചില്ല എന്ന ഗാനം ഡിസംബര്‍ ഒമ്പതിനാണ് പുറത്തുവിടുക. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.

'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്യുക. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

'തുനിവി'നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും  ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: വെള്ളത്തില്‍ ചാടി രസിച്ച് വിക്രമും സംഘവും, വീഡിയോ

Follow Us:
Download App:
  • android
  • ios