Asianet News MalayalamAsianet News Malayalam

സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി 'ലിങ്കൻ'; ബിജുമേനോൻ- സുരാജ് ചിത്രം 'നടന്ന സംഭവം'സോം​ഗ്

സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. 

biju menon and suraj venjaramoodu movie Nadanna Sambavam  Promo Song
Author
First Published Apr 18, 2024, 5:27 PM IST

ബിജു മേനോൻ- സുരാജ് വെഞ്ഞാറമൂട് കോമ്പോയിൽ റിലീസ് ചെയ്യുന്ന 'നടന്ന സംഭവം' എന്ന ചിത്രത്തിലെ പ്രമോ സോം​ഗ് റിലീസ് ചെയ്തു. വാർത്തകളെ വളച്ചൊടിക്കാനും ഉണ്ടാക്കാനും കഴിയുന്ന ലിങ്കൻ എന്നയാൾ ഒപ്പിക്കുന്ന ​ഗുലുമാലുകളുടെ കാഴ്ച്ചകളുമായാണ് ​ഗാനം എത്തിയിരിക്കുന്നത്. അങ്കിത് മേനോൻ സം​ഗീതം ഒരുക്കിയ പാട്ട് പാടിയതും എഴുതിയതും ശബരീഷ് വർമ്മയാണ്. സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. 

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ, എന്നിവർ ചേർന്ന് നിർമ്മിച്ച നടന്ന സംഭവം സംവിധാനം ചെയ്തത് വിഷ്ണു നാരായൺ ആണ്. തലയിലൊരു സിസിടിവി ക്യാമറയുമായി നടക്കുന്ന ലിങ്കൻ ഈ കാലഘട്ടത്തിലെ പലതിന്റേയും പ്രതീകമാണ്. അയാൾ ​​ആളുകളെ തമ്മിലടിപ്പിക്കാനും തെറ്റിദ്ധാരണ പടർത്താനും കഴിവുള്ളവനാണ്. പക്ഷെ അയാളുടെ വാർത്തകളിൽ സത്യത്തിൽ നടന്ന സംഭവം ഉണ്ടാകില്ല. 

'എങ്കളോട ദൈവം സാർ അവര്'; ശരീരിക വൈകല്യമുള്ളവർക്ക് സ്കൂട്ടി സമ്മാനിച്ച് ലോറൻസ്, മറ്റാരിത് ചെയ്യുമെന്ന് കമന്റുകൾ

ഫാമിലി- കോമഡി ജോണറിൽ പ്രേക്ഷകരിലേക്ക് എത്തുന്ന നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ​ഗോപിനാഥൻ ആണ്. മാനുവൽ ക്രൂസ് ഡാർവിൻ ആണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ.  നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം.  ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവരെക്കൂടാതെ, ജോണി ആന്റണി, ശ്രുതി രാമചന്ദ്രൻ , ലിജോ മോൾ, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മെയ് 9ന് ചിത്രം തിയറ്ററുകളിൽ എത്തും. പി ആർ ഓ മഞ്ജു ഗോപിനാഥ്. 

Follow Us:
Download App:
  • android
  • ios