Asianet News MalayalamAsianet News Malayalam

'വാപ്പി'യും മകളുമായി ലാലും അനഘയും; 'ഡിയര്‍ വാപ്പി'യുടെ ട്രെയ്‍ലര്‍ ലോഞ്ച് ലുലു മാളില്‍ നടന്നു

നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

dear vaappi trailer launch at lulu mall
Author
First Published Jan 29, 2023, 9:35 AM IST

ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഡിയര്‍ വാപ്പി' എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ലുലു മാളില്‍ വച്ച് നടന്ന ചടങ്ങില്‍ നിര്‍മാതാവ് സന്ദീപ് സേനനാണ് ട്രെയ്ലര് പുറത്തിറക്കിയത്. നടിമാരായ ദിവ്യ പിള്ള, തന്‍വി റാം എന്നിവര്‍ ചടങ്ങില്‍ അതിഥികളായെത്തി. ആല്‍മരം ബാന്‍ഡിന്റെ മ്യൂസിക്കല്‍ പ്രോഗ്രാം പരിപാടിക്ക് നിറമേകി. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

നിറയെ സ്വപ്നങ്ങളുള്ള ഒരു വാപ്പയുടെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു.

dear vaappi trailer launch at lulu mall

 

കലാസംവിധാനം അജയ് മങ്ങാട്, ചമയം റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്  രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍ നാസിം, സ്റ്റില്‍സ് രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ALSO READ : ത്രില്ലറും ആക്ഷനും നിറയ്ക്കാൻ ടിനു പാപ്പച്ചൻ; ചാവേർ ടീസർ എത്തി

Follow Us:
Download App:
  • android
  • ios