Asianet News MalayalamAsianet News Malayalam

സിനിമ ട്രെയിലറില്‍ കാണിക്കുന്നത് സിനിമയില്‍ വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലെന്ന് സുപ്രീംകോടതി

സിനിമയുടെ ട്രെയിലറിൽ കാണിച്ചത് സിനിമയുടെ ഭാഗമല്ലാത്തത് ഉപയോക്താക്കളെ വഞ്ചിക്കുന്നതിന് സമമാണ് എന്ന രീതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

Film trailers are not promises, only meant to create a buzz: Supreme Court vvk
Author
First Published Apr 23, 2024, 9:00 AM IST

ദില്ലി: ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഇറക്കിയ ട്രെയിലറിലെ ഏതെങ്കിലും ഭാഗം  സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് വ്യക്തിമാക്കി സുപ്രിംകോടതി. ഇത്തരം കാര്യത്തിന്‍റെ സിനിമ അണിയറക്കാരുടെ 'സേവനത്തിലെ പോരായ്മ'യായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി. 

സിനിമയുടെ ട്രെയിലറിൽ കാണിച്ചത് സിനിമയുടെ ഭാഗമല്ലാത്തത് ഉപയോക്താക്കളെ വഞ്ചിക്കുന്നതിന് സമമാണ് എന്ന രീതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

ഒരു സിനിമയുടെ ട്രെയിലർ ഒരു വാഗ്ദാനമോ നിയമപ്രകാരം നടപ്പാക്കാവുന്ന കരാറോ അല്ലെന്ന് സുപ്രീം കോടതി വിധിപ്രസ്താവിച്ചത്. പ്രമോയിലെ ഉള്ളടക്കങ്ങൾ യഥാർത്ഥ സിനിമയിൽ ഇല്ലെങ്കിൽ അത് ഒരു നിർമ്മാതാവിന്‍റെ സേവനത്തിന്‍റെ പോരായ്മയായി കണക്കിലെടുക്കാന് സാധിക്കില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. 

ഒരു പാട്ട്, സംഭാഷണം, അല്ലെങ്കിൽ ഒരു പ്രമോഷണൽ ട്രെയിലറിലെ ഒരു ചെറിയ ദൃശ്യം പരസ്യങ്ങളുടെ വിവിധ തരത്തിലുള്ള ഉപയോഗം പോലെ കാണേണ്ടതാണ്. സിനിമയുടെ ഉള്ളടക്കം പൂർണ്ണമായും നല്‍കുക  എന്നതിനപ്പുറം. സിനിമയുടെ റിലീസിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റാനും ഒരു സംസാരം  സൃഷ്ടിക്കുന്നതിനോ ആണ് ഇവ ഉപയോഗിക്കുന്നത് ” ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

2017-ലെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. ബോളിവുഡ് സിനിമയായ ഫാനിന്‍റെ ട്രെയിലറിലെ  ഒരു ഗാനം സിനിമയില്‍ ഒഴിവാക്കിയതിനെതിരെ സ്കൂൾ അധ്യാപികയായ അഫ്രീൻ ഫാത്തിമ സെയ്ദിക്ക് നല്‍കിയ കേസിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനെതിരെ 10,000 രൂപ നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ അതില്‍ യാഷ് രാജ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധി. 

'മാനസികമായ മോശം അവസ്ഥയില്‍, ബിഗ്ബോസില്‍ നിന്നും പുറത്തുപോകണം': മൈക്ക് ഊരിവച്ച് സിബിന്‍

വിജയിയുടെ ദ ഗോട്ടില്‍ ശ്രീലീലയുടെ ഡാന്‍സ്; അടുത്ത സര്‍പ്രൈസ് ഇങ്ങനെ

Follow Us:
Download App:
  • android
  • ios