Asianet News MalayalamAsianet News Malayalam

കളക്ഷനില്‍ നേരിയ മുന്നേറ്റം, 'വിക്രം വേദ' 50 കോടിയിലേക്ക്

'വിക്രം വേദ'യുടെ കളക്ഷനില്‍ മുന്നേറ്റം.

Hrithik Roshan starrer film Vikram Vedha nears the Rs 50 crore mark
Author
First Published Oct 4, 2022, 8:30 PM IST

തമിഴകത്തിന്റ ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെല്‍വൻ' തിയറ്ററുകളിലെത്തിയ അതേ ദിവസമാണ് 'വിക്രം വേദ' ഹിന്ദിയും റിലീസ് ചെയ്‍തത്. 'പൊന്നിയിൻ സെല്‍വൻ' കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുമ്പോള്‍ 'വിക്രം വേദ'യ്‍ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ ഒരോ ദിവസവും കഴിയുമ്പോഴും 'വിക്രം വേദ'യുടെ കളക്ഷനില്‍ ചെറിയ മുന്നേറ്റം പ്രകടമാകുന്നുമുണ്ട്. ചൊവ്വാഴ്‍ച 10 ശതമാനം വളര്‍ച്ചയാണ് കളക്ഷനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

നാലാം ദിനത്തേക്കാള്‍ അധികം കളക്ഷൻ അഞ്ചാം ദിവസം ചിത്രത്തിന് നേടാനായിട്ടുണ്ട്. ഏകദേശം 50 കോടിക്കടുത്ത് ഇതുവരെ കളക്ഷൻ നേടാനായി എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 'വിക്രം വേദ' റിലീസ് ചെയ്‍ത അതേ ദിവസം പ്രദര്‍ശനത്തിന് എത്തിയ 'പൊന്നിയിൻ സെല്‍വൻ' ഇതിനകം 200  കോടി സ്വന്തമാക്കിയിട്ടുണ്ട്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാരുടെ സംവിധാനത്തില്‍ തമിഴകത്ത് പുത്തൻ ആഖ്യാനത്തില്‍ വിജയം സ്വന്തമാക്കിയ 'വിക്രം വേദ'യാണ് അതേ പേരില്‍ ഇപ്പോള്‍ ഹിന്ദിയിലെത്തിയിരിക്കുന്നത്.

പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ടി സീരീസ്, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിം‍വര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഹൃത്വിക് റോഷൻ, സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്.

മൊത്തം 5640 സ്ക്രീനുകളിലായിട്ടാണ് ഹിന്ദി 'വിക്രം വേദ' റിലീസ് ചെയ്‍തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. വിദേശങ്ങളില്‍ 1633 സ്‍ക്രീനുകളിലും. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്‍തിരിക്കുന്നത്.

Read More: ആവേശം അവസാനിക്കുന്നില്ല, 'വിക്രമി'ന് പുതിയ അന്താരാഷ്‍ട്ര അംഗീകാരം

Follow Us:
Download App:
  • android
  • ios