തിയറ്ററുകളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് '2018', ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ

Synopsis
തിയറ്ററുകളില്‍ 160 കോടിയിലധികം കളക്ഷനായ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.
ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് '2018'. 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. തിയറ്ററുകളില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത് എന്നാണ് റിപ്പോര്‍ട്ടും. ഇപ്പോഴിതാ '2018' ഒടിടി സ്‍ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സോണി ലിവിലാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ്. ജൂണ്‍ ഏഴ് മുതലാണ് '2018' സിനിമ സോണി ലിവില്‍ ലഭ്യമാകുക. ഒരു മലയാള സിനിമ ഇത് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഈ വെള്ളിയാഴ്‍ച റിലീസ് ചെയ്യപ്പെട്ടിരുന്നു.
കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്‍മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് '2018' നിര്‍മിച്ചത്.
മലയാളത്തില്‍ എക്കാലത്തെയും കളക്ഷൻ നേടിയ ചിത്രമായി മാറിയ '2018' ഒടിടിയിലും എത്തുമ്പോള്‍ ഇന്ത്യക്ക് പുറത്ത് മറുനാടുകളിലും വമ്പൻ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്. നോബിള്‍ പോളാണ് സംഗീത സംവിധാനം. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹണം. പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്‍സ്.
Read More: 'സൈബര്‍ അറ്റാക്കുണ്ടാകുന്നു', അഖില്‍ മാരാരുടെ ഫേസ്‍ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ