Asianet News MalayalamAsianet News Malayalam

അടിമുടി ഞെട്ടിക്കാൻ 'പെരുമാനി'യിലെ കൂട്ടർ; റിലീസിന് ഒരുങ്ങി ചിത്രം, പുത്തന്‍ അപ്ഡേറ്റ്

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം അപ്പന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'.

perumani movie new poster, lukman avaran, sunny wayne, vinay forrt
Author
First Published Apr 27, 2024, 1:31 PM IST

ണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് 'പെരുമാനി'. മെയ് മാസത്തിൽ തിയറ്ററുകളിലെത്തുന്ന ഈ ചിത്രം പെരുമാനി എന്ന് പേരുള്ള ഒരു ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഫാന്റസി ഡ്രാമയാണ്. മജു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം 'പെരുമാനി മോട്ടോഴ്സ്' എന്ന ബസ്സിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രത്തിലെ പ്രോപ്പർട്ടികളുടെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പെരുമാനിയിലെ ചായക്കടയുടെ വീഡിയോയും പ്രേക്ഷകർക്കായ് പങ്കുവെച്ചിട്ടുണ്ട്. പെരുമാനിലെ കലഹങ്ങൾ തുടങ്ങുന്നതും തീർപ്പാക്കുന്നതും ഈ ചായക്കയിൽ നിന്നാണ് എന്നതുകൊണ്ടുതന്നെ ആ ഗ്രാമത്തിലെ വളരെ പ്രധാനപ്പെട്ട ഇടമാണ് ഈ ചായക്കട. 

കലഹങ്ങൾക്ക് യാതൊരു കുറവുമില്ലാത്ത ​ഗ്രാമമാണ് പെരുമാനി എന്നത് ചിത്രത്തിന്റെ ടീസർ കണ്ടവർക്ക് മനസ്സിലായിട്ടുണ്ടാവും. സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഫിറോസ് തൈരിനിൽ നിർമ്മാണം വഹിക്കുന്ന 'പെരുമാനി' യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്നത്. 

സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാനാണ് റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യത ടീസറിന് ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. 2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം അപ്പന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'.

നിറഞ്ഞാടിയിട്ടും ആദ്യ എവിക്ഷനില്‍ പുറത്ത്; ബി​ഗ് ബോസിലേക്ക് 'രതീഷണ്ണൻ' വീണ്ടും എത്തുന്നോ?

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ: സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios