Asianet News MalayalamAsianet News Malayalam

പിവിആറും മലയാള സിനിമ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പൂര്‍ണ്ണമായും പരിഹരിച്ചു

ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ ഇതോടെ തീരുമാനമായിട്ടുണ്ട്. 

PVR INOX to Now Screen Malayalam Films Following Tiff With Producers vvk
Author
First Published Apr 20, 2024, 9:43 PM IST

കൊച്ചി: പിവിആറും മലയാള സിനിമ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടു. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആര്‍ സ്ക്രീനുകളിലും മലയാള ചിത്രം പ്രദര്‍ശനം വീണ്ടും ആരംഭിക്കും.  ഓണ്‍ലൈനിലൂടെ നടത്തിയ ചര്‍ച്ചയിലൂടെയാണ് തര്‍ക്കം പരിഹരിച്ചത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചത്. 

ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ ഇതോടെ തീരുമാനമായിട്ടുണ്ട്. നേരത്തെ വിപിആര്‍ ഇന്ത്യ മുഴുവന്‍ മലയാള ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന ഏപ്രില്‍ 11ലെ തീരുമാനം മാറ്റിയിരുന്നു. അന്ന്  കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആര്‍ സ്ക്രീനുകളിലും പടം പ്രദര്‍ശിപ്പിക്കുന്ന കാര്യം തീരുമാനം ആയില്ലായിരുന്നു. അതിലാണ് ഇപ്പോള്‍ വ്യക്തത വരുത്തിയത്. 

ഏപ്രിൽ 11നാണ് ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്കരിച്ചിരുന്നു. 11-ന് പുറത്തിറങ്ങിയ മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് കൂട്ടായ തീരുമാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. 

കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്. തെക്കേയിന്ത്യയിൽ മാത്രം നൂറിടങ്ങളിലായി 572 സ്ക്രീനുകളാണ് പി.വി.ആറിന് ഇന്ത്യയില്‍ മൊത്തം ഉള്ളത്. 

ഡാ..മോനേ, രംഗണ്ണനും പിള്ളേരും ആഗോളതലത്തില്‍ തന്നെ തൂക്കി: ആദ്യ ആഴ്ചയിലെ 'ആവേശം' കളക്ഷന്‍ ഇങ്ങനെ.!

വിജയ് അന്ന് കാണിച്ചത്, ഇന്ന് വിശാലിന് ഷോ; തമിഴകത്ത് ട്രോളും വാഴ്ത്തലും.!

Follow Us:
Download App:
  • android
  • ios