Asianet News MalayalamAsianet News Malayalam

എല്ലാ മുഖങ്ങളിലും ഒരേ നി​ഗൂഢത; ദുരൂഹത നിറച്ച് ഒരു കട്ടിൽ ഒരു മുറി ട്രെയിലര്‍

സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

The same mystery in every face; oru kattil oru muri  trailer full of mystery vvk
Author
First Published Apr 14, 2024, 7:07 AM IST

കൊച്ചി: മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന സിനിമയാണ് ഒരു കട്ടിൽ ഒരു മുറി. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമ, രഘുനാഥ് പാലേരി ഏറെ നാളുകൾക്ക് ശേഷം തിരക്കഥയെഴുതുന്ന സിനിമ, അങ്ങനെ ഏറെ പ്രത്യേകതകളുണ്ട് ഈ സിനിമയ്ക്ക്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറിലെ ഭാ​ഗങ്ങൾ ഭൂരിഭാ​ഗവും ചിത്രീകരിച്ചിരിക്കുന്നത് രാത്രിയിലാണ് എന്നതും പ്രത്യേകതയാണ്.

സിനിമയിൽ കട്ടിലിനുളള പ്രാധാന്യം മനസിലാക്കിത്തരുന്നതാണ് ഈ ട്രെയ്ലർ. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത്, രഘുനാഥ് പാലേരി, വിജയരാഘവൻ തുടങ്ങിയവരാണ് ട്രെയ്ലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ 'നെഞ്ചിലെ എൻ നെഞ്ചിലേ...' എന്ന പ്രണയഗാനം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് ഇറങ്ങിയ “അരികിലകലെയായ്... അകലെയരികിലായ്....' എന്ന ​ഗാനവും പ്രേക്ഷകശ്രദ്ധ നേടി.

സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ ഏവരിലും ആകാംക്ഷ നിറയ്ക്കുന്ന രീതിയിലുള്ള ഈ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുന്നത്. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് 'ഒരു കട്ടിൽ ഒരു മുറി'. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ  മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

ഒരു കട്ടിലിനെയും മുറിയെയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ വിഷയമാക്കികൊണ്ട് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന 'ഒരു കട്ടിൽ ഒരു മുറി' സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ.പി. ഉണ്ണികൃഷ്ണൻ, പി.എസ്. പ്രേമാനന്ദൻ, പി.എസ്  ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. 

ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് , കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മിക്സിങ്: വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്: കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ: ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ.കെ രജിലേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബുരാജ് മനിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, പി. ആർ. ഓ: വാഴൂർ ജോസ്, ഹെയിൻസ്, എ.എസ് ദിനേശ്, ഡിസൈൻസ്: ഓൾഡ് മങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.

'വരുന്നവരുടെയും, പോയവരുടെയും പ്രിയപ്പെട്ട മത്സരാർത്ഥി ഒരു ആൾ തന്നെ', അപ്സരയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ആൽബി

'ജാന്‍മോണിക്ക് ഇത് അവസാന താക്കീതാണ്'; വാക്കുകള്‍ കടുപ്പിച്ച് ബിഗ് ബോസ്
 

Follow Us:
Download App:
  • android
  • ios