കേസിനെപ്പറ്റി ആദ്യം കേട്ടപ്പോഴേ ഇത് കോടതിയിൽ നിലനിൽക്കില്ലെന്ന് അറിയാമായിരുന്നു എന്നും എന്തു പറഞ്ഞ് തെളിയിക്കുമെന്നും സ്നേഹ ചോദിക്കുന്നു.
മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. ഈ പരമ്പരയിൽ ഒരുമിച്ചഭിനയിക്കുന്നതിനിടെയാണ് ഇവർ തമ്മിൽ ഇഷ്ടത്തിലാവുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഉപ്പും മുളകും സീരിയലിലെ പ്രധാന താരങ്ങളായ ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെ അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന നടി ലൈംഗികാതിക്രമത്തിന്റെ പേരിൽ കേസ് കൊടുത്തിരുന്നു. ശ്രീകുമാറും സ്നേഹയും അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നുണ്ട്.
കേസിനെപ്പറ്റി ആദ്യം കേട്ടപ്പോഴേ ഇത് കോടതിയിൽ നിലനിൽക്കില്ലെന്ന് അറിയാമായിരുന്നു എന്നും എന്തു പറഞ്ഞ് തെളിയിക്കുമെന്നും സ്നേഹ ചോദിക്കുന്നു. കേസിന്റെ കാര്യത്തിൽ ഒരു തരത്തിലുമുള്ള കോമ്പ്രമൈസിനും ഇല്ലെന്നും നേരിട്ടല്ലെങ്കിലും അത്തരം കോംപ്രമൈസുകൾക്കായി മറ്റു പലരിലൂടെയും പരാതിക്കാരി തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സ്നേഹ കൂട്ടിച്ചേർത്തു.
''അവരുടെ ഉദ്ദേശം എന്തായിരുന്നു എന്ന് കൃത്യമായി എനിക്കറിയാം. കുടുംബം തകർക്കുക, ഫീൽഡ് ഔട്ട് ആക്കുക എന്നൊക്കെയാണ് അവർ ഉദ്ദേശിച്ചത്. പക്ഷേ ഒന്നും നടന്നില്ല. ശ്രീകുമാറിനതിരെ പരാതി കൊടുത്തപ്പോൾ കട്ടക്ക് ഞാൻ കൂടെയുണ്ടാകും എന്ന് ഓർത്തില്ല. ഒരു വട്ടം അവർ രക്ഷപെടാൻ വേണ്ടി ഒരു കേസ് കൊടുത്തപ്പോൾ മീഡിയ ആഘോഷിച്ചു. സെന്റിമെന്റൽ അപ്രോച്ച് കിട്ടുന്നു, ധീരവനിത എന്നു പറയുന്നു, വലിയ അമ്മ എന്നു പറയുന്നു.. ഇതു കൊള്ളാമല്ലോ എന്ന് അവർക്ക് തോന്നിക്കാണും. ഒന്നു ഡൗൺ ആയപ്പോളാണ് അടുത്ത കേസുമായി വരുന്നത്. പക്ഷേ അത് എടുത്തിട്ട സ്ഥലം മാറിപ്പോയി'', എന്ന് വൺ ടു വൺ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സ്നേഹ പറഞ്ഞു.