ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

കഥ ഇതുവരെ

ആരാണ് അരുന്ധതി മാഡത്തെ വിളിച്ച് സുചിത്രയുടെയും വിനോദിന്റെയും കാര്യം പറഞ്ഞത് എന്നറിയാനുള്ള ശ്രമത്തിലാണ് ഇഷിത. മഹേഷ് ഉൾപ്പടെ എല്ലാവരും പറയുന്നത് ഇഷിതയാണ് ആ ചതി ചെയ്ത് വിവാഹനിശ്ചയം മുടക്കിയത് എന്നാണ്. എന്നാൽ സത്യം തെളിയിക്കണമെന്നാണ് ഇഷിതയുടെ ലക്ഷ്യം.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.

അരുന്ധതി മാഡവും അനുഗ്രഹയും ഡൽഹിയിലേക്ക് തിരിച്ച് പോയിട്ടില്ലെന്ന് ഇഷിതയ്ക്ക് വിവരം കിട്ടിയിട്ടുണ്ട്. ഈ നിശ്ചയം മുടക്കാനായി പിന്നിൽ നിന്ന് കളിച്ചത് ആരാണെന്ന് അവൾ അരുന്ധതി മാഡത്തെ വിളിച്ച് ചോദിച്ചു. ആരാണെന്നോ എന്താണെന്നോ പറയാൻ അവർ തയ്യാറായില്ല. എങ്കിലും ഇതിനുള്ള മറുപടി തനിക്ക് കിട്ടണമെന്നും എല്ലാവരും കൂടി തന്നെയാണ് ക്രൂശിക്കുന്നതെന്നും ഇഷിത പറഞ്ഞു. ഇക്കണക്കിനാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ മഹേഷും ഞാനും തമ്മിൽ പിരിയേണ്ടിവരുമെന്നും അതിന് മാഡം ഒരു കാരണക്കാരി ആവരുതെന്നും അവൾ അപേക്ഷിച്ചു. അതേത്തുടർന്ന് അനുഗ്രഹയോടൊപ്പം അരുന്ധതി മഹേഷിന്റെ വീട്ടിൽ എത്തി.

ആരാണ് ഇതിന് പിറകിൽ കളിച്ചതെന്നും എന്താണ് കാരണമെന്നും മഹേഷ് അരുന്ധതിയോട് ചോദിച്ചു. സുചിത്രയും വിനോദും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷം വിനോദ് എന്തുകൊണ്ട് സുചിത്രയുമായി പിരിഞ്ഞു എന്ന് അരുന്ധതി ചോദിച്ചു. ഏട്ടൻ തന്ന വാക്ക് പാലിക്കാനാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് വിനോദ് പറയുകയും അത് കേട്ട് മഹേഷിന് ഷോക്ക് ആവുകയും ചെയ്തു. അതേസമയം ആകാശ് മേനോൻ ആണ് ഇക്കാര്യം എന്നെ വിളിച്ച് പറഞ്ഞതെന്ന് കൂടി അരുന്ധതി പറഞ്ഞു. അതോടെ മഹേഷിന്റെ സകല നിയന്ത്രണവും വിട്ടു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.