മോഹന്‍‌ലാലിന്റെ ബ്രഹ്മാണ്ഡ സിനിമ പുലിമുരുകന് പുതിയ കളക്ഷന്‍ റെക്കോര്‍ഡ്. 125 കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ നേടിയത്. വൈശാഖ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഉദയ് കൃഷ്ണന്‍ - സിബി കെ തോമസ് ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

നൂറുകോടി ക്ലബില്‍ എത്തുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡ് നേടിയ പുലിമുരുകനാണ് യുഎഇയില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടിയത്. സുല്‍ത്താന്‍, ബാഹുബലി, കബാലി എന്നീ സിനിമകളെയാണ് പുലിമുരുകന്‍ പിന്നിലാക്കിയത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമ, അഞ്ച് ദിവസത്തില്‍ 20 കോടി നേടിയ മലയാള സിനിമ എന്നീ റെക്കോര്‍ഡുകളും പുലിമുരുകനു സ്വന്തം.