Asianet News MalayalamAsianet News Malayalam

ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നില്‍ മുദ്രാവാക്യം വിളികളുമായി രോഹിത് ശര്‍മ്മ ഫാന്‍സ്; ആ വീഡിയോ പൊളിഞ്ഞു

ഹാര്‍ദിക്കിനെ സാക്ഷിയാക്കി രോഹിത്തിന് മുദ്രാവാക്യം വിളികളുമായി ആരാധകര്‍ എന്ന വീഡിയോ വ്യാജം 

Fake video circulating as Mumbai Indians fans chants Rohit Sharma name in front of Hardik Pandya jje
Author
First Published Jan 4, 2024, 10:45 AM IST

മുംബൈ: ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ വരും സീസണിലേക്ക് ക്യാപ്റ്റനാക്കിയിരുന്നു. പത്ത് വര്‍ഷം ക്യാപ്റ്റനായി അഞ്ച് ഐപിഎല്‍ കിരീടത്തിലേക്ക് ടീമിനെ നയിച്ച ഹിറ്റ്‌മാനെ നായക സ്ഥാനത്തുനിന്ന് മാറ്റിയത് ആരാധകര്‍ക്ക് അത്ര ദഹിച്ചില്ല. ഇതോടെ രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി നേരിടേണ്ടിവന്നത്. ആയിരക്കണക്കിന് ആരാധകര്‍ മുംബൈ ഇന്ത്യന്‍സിനെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അണ്‍ഫോളോ ചെയ്തു. ഇതോടൊപ്പം ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ രോഹിത് ശര്‍മ്മയുടെ പേര് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞും ആരാധകര്‍ പ്രതിഷേധിച്ചോ? 

പ്രചാരണം

Fake video circulating as Mumbai Indians fans chants Rohit Sharma name in front of Hardik Pandya jje

'രോഹിത് ശര്‍മ്മ മുംബൈയുടെ രാജാവാണ്, ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നില്‍ ആരാധകര്‍ രോഹിത് ശര്‍മ്മയുടെ പേര് ആവേശത്തോടെ വിളിക്കുന്നു. രോഹിത് ഇന്ത്യക്ക് വൈകാരികമായ പേരാണ്. പക്ഷേ മുംബൈ ഇന്ത്യന്‍സിന് ഉളുപ്പില്ല' എന്നിങ്ങനെയുള്ള കുറിപ്പോടെയാണ് ഹാര്‍ദിക് മുംബൈ വിമാനത്താവളത്തില്‍ വരുന്നതിന്‍റെ വീഡിയോ റീല്‍സായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് നോക്കാം.

പ്രചരിക്കുന്ന വീഡിയോ

വസ്‌തുത

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്‍റെ വീഡിയോ മൂന്ന് വര്‍ഷം പഴയതും 2020 ജനുവരിയിലേതുമാണ്. ഈ ദൃശ്യത്തിലേക്ക് മുദ്രാവാക്യം വിളികളുടെ ഓഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഹാര്‍ദിക്കിന്‍റെ സമാന വീഡിയോ 2020 ജനുവരി 21ന് ഇന്‍സ്റ്റഗ്രാമില്‍ ബോളിവുഡ്‌പാപ് എന്ന അക്കൗമിടില്‍ നിന്ന് പങ്കുവെച്ചിരിക്കുന്നത് കാണാം. എന്നാല്‍ ഈ വീഡിയോയില്‍ ഒരിടത്തും രോഹിത് ശര്‍മ്മയുടെ പേര് ചൊല്ലിവിളിച്ചുള്ള മുദ്രാവാക്യങ്ങള്‍ കേള്‍ക്കാനാവില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നില്‍ രോഹിത് ശര്‍മ്മയുടെ പേരെടുത്തുപറഞ്ഞ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ പ്രതിഷേധിച്ചു എന്ന പ്രചാരണം ഇതിനാല്‍ തന്നെ കെട്ടിച്ചമച്ചതാണ് എന്ന് ഉറപ്പിക്കാം. 

യഥാര്‍ഥ വീഡിയോ

Read more: 'ഇന്ത്യന്‍ ആര്‍മിക്ക് ബുള്ളറ്റ് പ്രൂഫ് ബസ് കൈമാറി രത്തന്‍ ടാറ്റ', വലിയ കയ്യടി; ചിത്രവും സത്യവും

Latest Videos
Follow Us:
Download App:
  • android
  • ios