Asianet News MalayalamAsianet News Malayalam

സഞ്ചരിക്കുന്ന കൊട്ടാരം; ഈ ആഡംബര ബസോ നവകേരള സദസിന് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്? Fact Check

മൂന്ന് നിലകളിലായി, ആഡംബരത്തിന്‍റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബസിന്‍റെ ചിത്രമാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്

Viral Photo of bus CM Pinarayi Vijayan using for Nava Kerala Sadas is fake fact check 2023 11 17 jje
Author
First Published Nov 17, 2023, 8:03 AM IST

തിരുവനന്തപുരം: നവകേരള സദസിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായുള്ള ആഡംബര ബസിനെ ചൊല്ലി വൻവിവാദം നടക്കുകയാണ്. ഒരു കോടി അഞ്ച് ലക്ഷം രൂപ ചിലവുള്ള ബസ് സാമ്പത്തിക ഞെരുക്കക്കാലത്ത് സര്‍ക്കാരിന്‍റെ ധൂര്‍ത്താണ് വ്യക്തമാക്കുന്നത് എന്ന വിമര്‍ശനം ശക്തം. ഈ ബസിന്‍റേത് എന്ന നിലയില്‍ ഒരു ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ബസ് അല്ല നവകേരള സദസിനായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. 

പ്രചാരണം

മൂന്ന് നിലകളിലായി, ആഡംബരത്തിന്‍റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബസിന്‍റെ ചിത്രമാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. വിന്‍സന്‍റ് ജേക്കബ് എന്നയാള്‍ ബസിന്‍റെ ചിത്രം സഹിതം 2023 നവംബര്‍ 15ന് ഫേസ്‌ബുക്കില്‍ കുറിച്ചത് ഇങ്ങനെ. 'ആഡംബര ബസ്, പെൻഷൻ 5 മാസം കുടിശിക, സർക്കാർ ആശുപത്രിയിൽ കിടപ്പ് രോഗികൾക്കു പാലും ബ്രെഡും മുടങ്ങി, സ്കൂൾ കുട്ടികൾക്ക് ഉച്ച കഞ്ഞിയില്ല, KSRTC ജീവനക്കാർക്കു ശമ്പളമില്ല. ഇതിനിടയിൽ എങ്ങനെ തോന്നുന്നു ഇങ്ങനെ ധൂർത്തടിക്കാൻ, സമ്മതിക്കണം'. സമാനമായി വിമര്‍ശനരൂപേണയും സര്‍ക്കാസമായും നിരവധി പേര്‍ ഈ ബസിന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

Viral Photo of bus CM Pinarayi Vijayan using for Nava Kerala Sadas is fake fact check 2023 11 17 jje

വസ്‌തുത

എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ള ബസ് അല്ല നവകേരള സദസിനായി ഉപയോഗിക്കുന്നത്. പ്രചരിക്കുന്ന ചിത്രത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍ ലഭ്യമായ ഫലങ്ങള്‍ പറയുന്നത് ഈ ബസിന്‍റെ ഫോട്ടോ വര്‍ഷങ്ങളായി ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്നതാണ്. വിവിധ വെബ്‌സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലും മൂന്ന് നിലയുള്ള ബസിന്‍റെ ചിത്രം നിരവധി തവണ അപ്‌ലോഡ് ചെയ്‌തിട്ടുള്ളതായി കാണാം. ഈ ലിങ്കില്‍ ഈ അത്യാഡംബര ബസിന്‍റെ നിരവധി ചിത്രങ്ങള്‍ കാണാം. 

Read more: 4500 മീറ്റര്‍ വരെ ഉയരത്തില്‍ തീജ്വാലയും ചാരവും; ഇറ്റലിയില്‍ തീതുപ്പി അഗ്നിപര്‍വതം, വീഡിയോ വൈറല്‍, പക്ഷേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios