Asianet News MalayalamAsianet News Malayalam

Health Tips: ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍...

പഞ്ചസാരയുടെ അമിത ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

health benefits of quitting sugar
Author
First Published Apr 17, 2024, 7:42 AM IST

മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയാത്തവരാണ് നമ്മളില്‍ പലരും. പലരീതിയിൽ നമ്മുടെ ശരീരത്തിൽ പഞ്ചസാര എത്തുന്നുണ്ട്. പഞ്ചസാരയുടെ അമിത ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാൽ ഉറപ്പായും രക്തത്തിലെ  പഞ്ചസാരയുടെ അളവും കുറയും. ഇതിലൂടെ പ്രമേഹ സാധ്യതയെ നിയന്ത്രിക്കാനും കഴിയും. 

രണ്ട്... 

ഡയറ്റില്‍ നിന്നും പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ തടയാനും സഹായിക്കും. 

മൂന്ന്... 

ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കിയാൽ നിങ്ങളുടെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണം അകറ്റാനും സഹായിക്കും. 

നാല്... 

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കിയാൽ പല്ലിന്‍റെ ആരോഗ്യവും മെച്ചപ്പെടും.

അഞ്ച്... 

കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കരളിന്‍റ ആരോഗ്യത്തിനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്. 

ആറ്... 

ചിലയിനം ക്യാന്‍സറുകൾക്ക് കാരണം പഞ്ചസാരയുടെ അമിത ഉപയോഗമാണ്. അതിനാല്‍ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും. 

ഏഴ്... 

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. 

എട്ട്... 

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് സ്കിന്‍ ക്ലിയറാകാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം...

youtubevideo

Follow Us:
Download App:
  • android
  • ios