Asianet News MalayalamAsianet News Malayalam

രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും വിറ്റാമിന്‍ സി അടങ്ങിയ ഈ പാനീയങ്ങള്‍...

ഈ വേനല്‍ക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാനും നിര്‍ജ്ജലീകരണത്തെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 
 

vitamin c rich drinks to boost immunity in summer
Author
First Published Apr 25, 2024, 4:48 PM IST

ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത്. ഈ വേനല്‍ക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാനും നിര്‍ജ്ജലീകരണത്തെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

അത്തരത്തില്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഓറഞ്ച് ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.  

രണ്ട്... 

നാരങ്ങാ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്... 

തക്കാളി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയ തക്കാളി ജ്യൂസ് പതിവായി കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

നാല്... 

പേരയ്ക്കാ ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്കാ ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

അഞ്ച്... 

പൈനാപ്പിള്‍ ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഇവയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

ആറ്... 

പപ്പായ ജ്യൂസ് ആണ് അവസാനമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്, 

Also read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങൾ...

youtubevideo

 

Follow Us:
Download App:
  • android
  • ios