Asianet News MalayalamAsianet News Malayalam

ISL 2021-22: കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലിലെത്തിയാല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

ഫൈനലിന് ടിക്കറ്റെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ മാച്ച് ബോള്‍ സ്വന്തമാക്കാനും സംഘാടകര്‍ അവരമൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സ്റ്റേഡിയത്തിലെത്തുന്ന ഭാഗ്യശാലികളായ മൂന്ന് ആരാധകര്‍ക്ക് ഹീറോ ഗ്ലാമര്‍ മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കാനും അവസരമുണ്ടാവും.

ISL 2021-22: Fans are allowed for the Hero ISL 2021-22 Final
Author
Goa, First Published Mar 12, 2022, 5:51 PM IST

ഫറ്റോര്‍ഡ: ഐഎസ്എല്‍(ISL 2021-22) സെമി ഫൈനലിന്‍റെ ആദ്യ പാദത്തില്‍ ലീഗ് ടോപ്പേഴ്സായ ജംഷഡ്‌പൂര്‍ എഫ് സിക്കെതിരെ(Jamshedpur FC) വിജയവുമായി ഒരടി മുന്നില്‍ നില്‍ക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്‍റ് ലിമിറ്റഡ്(Football Sports Development Limited). ഫൈനലില്‍ സ്റ്റേഡിയത്തിലേക്ക് 100 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ബുക്ക് മൈ ഷോ ആപ്പ് വഴി ആരാധകര്‍ക്ക്  ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവും. ഈ മാസം 20ന് ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തിലാണ് ഐഎസ്എല്‍ ഫൈനല്‍. രണ്ട് വര്‍ഷത്തിനുശേഷമാണ് ഐഎസ്എല്‍ മത്സരങ്ങളില്‍ കാണികളെ അനുവദിക്കുന്നത്.

നേരത്തെ ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാണികളെ അനുവദിക്കുകയും ഐഎസ്എല്ലിന് കാണികളെ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ സംഘാടകര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഫൈനലിന് ടിക്കറ്റെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ മാച്ച് ബോള്‍ സ്വന്തമാക്കാനും സംഘാടകര്‍ അവരമൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സ്റ്റേഡിയത്തിലെത്തുന്ന ഭാഗ്യശാലികളായ മൂന്ന് ആരാധകര്‍ക്ക് ഹീറോ ഗ്ലാമര്‍ മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കാനും അവസരമുണ്ടാവും.

ഗോവന്‍ സര്‍ക്കാരാണ് ഐഎസ്എല്‍ ഫൈനലിന് 100 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ സംഘാടകര്‍ക്ക് അനുമതി നല്‍കിയത്. സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ 24 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനഫലമോ ഹാജരാക്കണം. മാസ്ക് നിര്‍ബന്ധമായിരിക്കും.

കേരളാ ബ്ലാസ്റ്റേഴ്സും ജംഷഡ്‌പൂര്‍ എഫ് സിയും തമ്മിലാണ് ഐഎസ്എല്ലില്‍ ആദ്യ സെമി നടന്നത്. ഇതില്‍ സഹല്‍ അബ്ദുള്‍ സമദിന്‍റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചു. എടികെ മോഹന്‍ ബഗാനും-ഹൈദരാബാദ് എഫ് സിയും തമ്മില്‍ ഇന്ന് രണ്ടാം സെമി നടക്കും. ഇതിനുശേഷം നാലു ടീമുകളും രണ്ടാംപാദ സെമിയില്‍ ഏറ്റുമുട്ടും. രണ്ടാംപാദ സെമിയില്‍ ജംഷഡ്പൂരിനെതിരെ ഗോള്‍രഹിത സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താനാവും.

Latest Videos
Follow Us:
Download App:
  • android
  • ios