Asianet News MalayalamAsianet News Malayalam

ISL 2021-22: ഹൈദരാബാദിനെ മൂന്നടിയില്‍ വീഴ്ത്തി ജംഷഡ്‌പൂര്‍ സെമിയില്‍

ഹൈദരാബാദിനെതിരെ ഏകപക്ഷീയമായ പോരാട്ടത്തിലാണ് ജംഷഡ്‌പൂര്‍ ജയിച്ചു കയറിയത്. രണ്ടാം പകുതിയില്‍ ജംഷഡ്‌പൂരിന്‍റെ മൊബാഷിര്‍ റഹ്മാന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയെങ്കിലും ജംഷഡ്പൂരിന്‍റെ ഉരുക്കുകോട്ട തകര്‍ത്ത് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ഹൈദാരാബാദിനായില്ല.

ISL 2021-22, Jamshedpur FC beat Hyderabad FC 0-3 enters semifinals for the first time ever
Author
Bambolim, First Published Mar 1, 2022, 10:43 PM IST

ബംബോലിം: ഐഎസ്എല്ലിലെ(ISL 2021-22) ടോപ് സ്കോററായ ബര്‍തോലോമ്യു ഒഗ്ബെച്ചെ ഇല്ലാതെ ഇറങ്ങിയിട്ടും  ഒന്നാമന്‍മാരായ ഹൈദരാബാദ് എഫ് സിയെ(Hyderabad FC) വീഴ്ത്തി ജംഷഡ്‌പൂര്‍ എഫ് സി(Jamshedpur FC) സെമിയിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി. ഇതാദ്യമായാണ് ജംഷഡ്‌പൂര്‍ ഐഎസ്എല്‍ സെമിയിലെത്തുന്നത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഹൈദരാബാദിനെതിരെ ജംഷഡ്‌പൂരിന്‍റെ വിജയം. ഹൈദരാബാദ് നേരത്തെ സെമിയിലെത്തിയിരുന്നു. 18 മത്സരങ്ങളില്‍ 37 പോയന്‍റുമായാണ് ജംഷഡ്‌പൂര്‍ ഒന്നാമന്‍മാരായത്. 19 കളികളില്‍ 35 പോയനന്‍റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്തുണ്ട്.

18 കളികളില്‍ 34 പോയന്‍റുള്ള എ ടി കെ മോഹന്‍ ബഗാന്‍ സെമി യോഗ്യതക്ക് തൊട്ടടുത്താണ്. പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി കേരളാ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ് സിയും തമ്മിലാണ് പോരാട്ടം. മുംബൈക്ക് 18 കളികളില്‍ 31 പോയന്‍റും ബ്ലാസ്റ്റേഴ്സിന് 18 കളികളില്‍ 30 പോയന്‍റുമാണുളളത്.

ഹൈദരാബാദിനെതിരെ ഏകപക്ഷീയമായ പോരാട്ടത്തിലാണ് ജംഷഡ്‌പൂര്‍ ജയിച്ചു കയറിയത്. രണ്ടാം പകുതിയില്‍ ജംഷഡ്‌പൂരിന്‍റെ മൊബാഷിര്‍ റഹ്മാന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയെങ്കിലും ജംഷഡ്പൂരിന്‍റെ ഉരുക്കുകോട്ട തകര്‍ത്ത് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ഹൈദാരാബാദിനായില്ല.

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ജംഷഡ്പൂര്‍ മുന്നിലെത്തി. അലക്സാണ്ടര്‍ ലിമ എടുത്ത കോര്‍ണറില്‍ നിന്ന് പീറ്റര്‍ ഹാര്‍ട്‌ലി ഗോളിലേക്ക് ഹെഡ്ഡ് ചെയ്തെങ്കിലും ഗോളി അത് രക്ഷപ്പെടുത്തി. പക്ഷെ പന്ത് കാലിലെത്തിയ മൊബാഷിര്‍ റഹ്മാന്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ചിങ്ലെസെന്നുടെ കാലുകളില്‍ തട്ടി ഗതിമാറി ഹൈദരാബാദിന്‍റെ വലയില്‍ കയറി. ചിങ്‌ലെന്‍സെന സിംഗിന്‍റെ പേരിലാണ് ഗോള്‍ അനുവദിക്കപ്പെട്ടത്.

28-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെ അവസരം നഷ്ടമാക്കിയതിന് പിന്നാലെ ക്യാപ്റ്റന്‍ പീറ്റര്‍ ഹാര്‍ട്‌ലി ജംഷഡ്പൂരിനെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അലക്സാണ്ടര്‍ ലിമയുടെ പാസില്‍ നിന്നായിരുന്നു ഹാര്‍ട്‌ലിയുടെ ഗോള്‍.ആദ്യ പകുതിയില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഹൈദരാബാദിന്‍റെ ശ്രനങ്ങള്‍ ഫലവത്തായില്ല.

രണ്ടാം പകുതിയില്‍ അലകാസ്ണ്ടര്‍ ലിമയുടെ അസിസ്റ്റില്‍ ഡാനിയേല്‍ ചുക്‌വു ഹൈദരാബാദിന്‍റെ തോല്‍വി ഉറപ്പാക്കി മൂന്നാം ഗോളും നേടി. മൂന്നാം ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ ഹൈദാരാബാദ് താരവുമായി കൈയാങ്കളിക്ക് മുതിര്‍ന്ന ജംഷഡ്പൂരിന്‍റെ മൊബാഷിര്‍ റഹ്മാന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയി. 10 പേരായി ചുരുങ്ങിയെങ്കിലും ജംഷഡ്പൂരിനെതിരെ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഹൈദാരാബാദ് കിണഞ്ഞു ശ്രമിച്ചെങ്കിലും ജംഷഡ്‌പൂരിന്‍റെ പ്രതിരോധം പൊളിക്കാനായില്ല.

Latest Videos
Follow Us:
Download App:
  • android
  • ios