Asianet News MalayalamAsianet News Malayalam

ISL 2021-22: സഹലിന്‍റെ വണ്ടര്‍ ഗോള്‍; വാസ്ക്വസിന്‍റെ പെനല്‍റ്റി; മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സ് രണ്ടടി മുന്നില്‍

19-ാ ംമിനിറ്റില്‍ നാല് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് സഹല്‍ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലയില്‍ കയറുന്നത് നോക്കി നില്‍ക്കാനെ മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിനായുള്ളു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വാസ്ക്വസിനെ പെനല്‍റ്റി ബോക്സില്‍ ഫഐള്‍ ചെയ്തതിന് ലഭിച്ച സ്പോട് കിക്ക് വാസ്ക്വസ് വലയിലാക്കി കേരളത്തെ രണ്ടടി മുന്നിലെത്തിച്ചു.

ISL 2021-22: Kerala Blasters vs Mumbai City FC Live Blasters take 2-0 lead in first half
Author
Bambolim, First Published Mar 2, 2022, 8:27 PM IST

ബംബോലിം: ഐഎസ്എല്ലിൽ (ISL 2021-22) സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ മുംബൈ സിറ്റിക്കെതിരായ പോരാട്ടത്തിന്‍റെ (Mumbai City FC) ആദ്യ പകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ് രണ്ട് ഗോളിന് മുന്നില്‍. പത്തൊമ്പതാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിന്‍റെ വണ്ടര്‍ ഗോളും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ആല്‍വാരോ വാസ്ക്വസിന്‍റെ പെനല്‍റ്റി ഗോളിലുമാണ് ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന്‍റെ ലീഡെടുത്തത്.

19-ാ ംമിനിറ്റില്‍ നാല് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് സഹല്‍ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലയില്‍ കയറുന്നത് നോക്കി നില്‍ക്കാനെ മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിനായുള്ളു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വാസ്ക്വസിനെ പെനല്‍റ്റി ബോക്സില്‍ ഫഐള്‍ ചെയ്തതിന് ലഭിച്ച സ്പോട് കിക്ക് വാസ്ക്വസ് വലയിലാക്കി കേരളത്തെ രണ്ടടി മുന്നിലെത്തിച്ചു.

കളിയുടെ ആദ്യ അഞ്ച് മിനിറ്റില്‍ മുംബൈയായിരുന്നു ആക്രമിച്ചു കളിച്ചത്. രണ്ട് മൂന്ന് തവണ മുംബൈ അപായ ഭീഷണിയുമായി ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്തെത്തി. നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ കോര്‍ണര്‍ വഴങ്ങി. പന്ത്രണ്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ആദ്. അവസരം ലഭിച്ചത്. അഡ്രിയാന്‍ ലൂണയുടെ ലോംഗ് ക്രോസ് പിടിച്ചെടുത്ത സന്ദീപ് സിംഗ് ബോക്നിനക്കതു നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.

പിന്നാലെ തുടരെ തുടരെ ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സ് മുംബൈ ഗോള്‍മുഖം വിറപ്പിച്ചു. 15-ാം മിനിറ്റില്‍ സന്ദീപ് സിംഗിന് ലഭിച്ച രണ്ടാമത്തെ അവസരവും നഷ്ടമായി. പതിനാറാം മിനിറ്റില്‍ മുംബൈ ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ചെങ്കിലും അപകട ഭീഷണിയില്ലായിരുന്നു. തുടര്‍ ആക്രമണങ്ങള്‍ക്കൊടുവിലാണ് ബോക്സിന് പുറത്തു നിന്ന് ലഭിച്ച പന്തില്‍ നാലു ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ച മനോഹര ഗോള്‍ നേടിയത്.

ലീഡെടുത്തതോടെ തുടരെ തുടരെ ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സ് മുംബൈയെ പ്രതിരോധത്തിലാക്കി. 26ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെ ബോക്സിന് പുറത്ത് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് എടുത്തത് ആല്‍വാരോ വാസ്ക്വസായിരുന്നു. വാസ്ക്വസിന്‍റെ ഷോട്ട് ലക്ഷ്യത്തിലേക്കായിരുന്നെങ്കില്‍ ഗോള്‍ കീപ്പര്‍ നവാസ് പന്ത് അനായാസം കൈയിലൊതുക്കി. മുംബൈ മുന്നേറ്റനിരയില്‍ലെ സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോ ഓഫ് സൈഡില്‍ കുടുക്കി ബ്ലാസ്റ്റേഴ്സ് പ്രതിരോധം അവരുടെ മുനയൊടിക്കുക കൂടി ചെയ്തതോടെ മുംബൈ പതറി. നാലു തവണയാണ് ആദ്യ പകുതിയില്‍ മാത്രം അംഗൂളോ ഓഫ് സൈഡായത്.

ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മുംബൈക്ക് ഒപ്പമെത്താന്‍ അവസരം ലഭിച്ചെങ്കിലും ബിപിന്‍ സിംഗിന്‍റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയത് മുംബൈക്ക് തിരിച്ചടിയായി.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വാസ്ക്വസിനെ പെനല്‍റ്റി ബോക്സില്‍ മൗര്‍ത്താദാ ഫോള്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച സ്പോട് കിക്ക് വാസ്ക്വസ് വലയിലാക്കി കേരളത്തെ രണ്ടടി മുന്നിലെത്തിച്ചു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങിയത്. സസ്പെന്‍ഷനിലുള്ള ഹര്‍മന്‍ജ്യോത് ഖബ്രക്ക് പകരം സന്ദീപ് സിംഗും ചെഞ്ചോക്ക് പകരം കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്ലില്ലാതിരുന്ന സഹല്‍ അബ്ദുള്‍ സമദും ആദ്യ ഇലവനിലെത്തി. കെ പി രാഹുല്‍ ഇന്നും ആദ്യ ഇലവനിലിറങ്ങിയില്ല.

Kerala Blasters Starting XI: Prabhsukhan Gill (GK), Sandeep, Hormipam, Marko Leskovic, Sajeev Stalin, Sahal Samad, Adrian Luna (C), Ayush Adhikari, Lalthathanga Khawlhring, Jorge Pereyra Diaz, Alvaro Vazquez.

Mumbai City FC Starting XI: Mohamad Nawaz (GK), Rahul Bheke, Mehtab Singh, Mourtada Fall (C), Mandar Dessai, Apuia Ralte, Cassio Gabriel, Bradden Inman, Lallianzuala Chhangte, Bipin Singh, Igor Angulo.

Latest Videos
Follow Us:
Download App:
  • android
  • ios