Asianet News MalayalamAsianet News Malayalam

അഡ്രിയാന്‍ ലൂണ കളിക്കുമോ? ഐഎസ്എല്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷക്കെതിരെ; തോറ്റാല്‍ പുറത്ത്

ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സും ഭുവനേശ്വറില്‍ ഒഡീഷയും ജയിച്ചു. പരിക്കുമാറി അഡ്രിയന്‍ ലൂണ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

Kerala Blasters vs Odisha FC ISL play off preview and more
Author
First Published Apr 19, 2024, 10:47 AM IST

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പ്ലേ ഓഫ് എലിമിനേറ്ററില്‍ ഒഡീഷയാണ് എതിരാളികള്‍. ഭുവനേശ്വറില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗോളടി വീരന്‍മാരായ റോയ് കൃഷ്ണയെയും ഡീഗോ മൌറിസിയോയെയും പിടിച്ചുകെട്ടണം. ഗോളടിക്കണം. ജയിക്കണം. ഭുവനേശ്വറില്‍ ഒഡീഷയുടെ മൈതാനത്ത് ഇതില്‍ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കില്ല. 

ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സും ഭുവനേശ്വറില്‍ ഒഡീഷയും ജയിച്ചു. പരിക്കുമാറി അഡ്രിയന്‍ ലൂണ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ലൂണയുടെ സാന്നിധ്യം കളിയാകെ മാറ്റുമെന്നുറപ്പ്. സീസണിലെ ടോപ് സ്‌കോററായ ദിമിത്രിയോസ് ഡയമന്റക്കോസും ഒഡിഷയ്‌ക്കെതിരെ ബൂട്ടുകെട്ടുമാണ് പ്രതീക്ഷ. പരിക്ക് മാറിവരുന്ന ഡയമന്റക്കോസ് അവസാന രണ്ട് മത്സരത്തില്‍ കളിച്ചിരുന്നില്ല. സസ്‌പെന്‍ഷനിലായ ഡിഫന്‍ഡര്‍ നവോച്ച സിംഗും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവില്ല. 

എന്തുകൊണ്ട് റോവ്മാന്‍ പവല്‍ അശ്വിന് പിന്നില്‍ എട്ടാമനായി കളിച്ചു? വിചിത്ര തന്ത്രത്തിന് പിന്നലെ കാരണമിത്

22 കളിയില്‍ 32 ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് 31 ഗോള്‍ തിരിച്ചുവാങ്ങി. ഒഡിഷ 35 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 23 ഗോള്‍. ഒഡീഷ അവസാന രണ്ടുകളിയും തോറ്റെങ്കിലും സെമിയിലേക്ക് മുന്നേറാന്‍ സമീപകാലത്തെ പ്രകടനം മതിയാവില്ല ബ്ലാസ്റ്റേഴ്‌സിന്. ഇത് ഏറ്റവും നന്നായി അറിയാവുന്ന ഇവാന്‍ വുകോമനോവിച്ച് മറുതന്ത്രവുമായി തയ്യാറെടുത്തുകഴിഞ്ഞു. ഭുവനേശ്വറില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായിട്ടില്ല. കളിച്ച മൂന്ന് മത്സരത്തിലും തോറ്റു. ഒഡിഷയെ തോല്‍പിച്ചാല്‍ സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാനായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

പരിക്കുകള്‍ ഇത്രത്തോളം വേട്ടയാടിയ മറ്റൊരു ടീമില്ല: വുകോമാനോവിച്ച്

പ്രതിസന്ധികളോട് പൊരുതിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തണ പ്ലേ ഓഫ് വരെ എത്തിയതെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. ഒഡീഷയ്‌ക്കെതിരായ മത്സരം കടുപ്പമേറിയതാണെന്നും വുകോമനോവിച്ച് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്എല്‍ പത്താം സീസണില്‍ പരിക്ക് ഇത്രത്തോളം വേട്ടയാടിയ മറ്റൊരു ടീമില്ല. കേരള ബ്ലാസ്റ്റേഴ്‌സിന് കളിച്ച് തുടങ്ങിയ ടീം ആകെ മാറ്റേണ്ടിവന്നുവെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്.

സഞ്ജു സാംസണെ മറികടന്ന് രോഹിത് ശര്‍മ ആദ്യ മൂന്നില്‍! ഗില്ലിന് തിരിച്ചടി; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു

നോക്കൗട്ട് പോരിനിറങ്ങുമ്പോള്‍ എതിരാളികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് ബ്ലാസ്റ്റേഴ്‌സ് കോച്ചിന്. മുഴുവന്‍ സമയവും കളിച്ചില്ലെങ്കിലും അഡ്രിയന്‍ ലൂണയെ കളിക്കളത്തില്‍ കാണാമെന്നും വുകോമനോവിച്ചിന്റെ ഉറപ്പ്. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടാല്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ ആശങ്കയില്ലെന്നും ഇവാന്‍ വുകോമനോവിച്ച്.

Follow Us:
Download App:
  • android
  • ios