Asianet News MalayalamAsianet News Malayalam

അന്ന് പരാ​ഗ്വേക്ക് വേണ്ടി ആർപ്പുവിളിച്ചു, ഇപ്പോൾ ബ്രസീലിന് വേണ്ടിയും; വൈറലായി മോഡൽ!

2010-ലോകകപ്പില്‍ ലാരിസ സ്വന്തം രാജ്യമായ പാരഗ്വായെ പിന്തുണച്ച് രം​ഗത്തെത്തിയത് ഏറെ ചർച്ചയായത്. അന്ന് സ്തനങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ വെച്ചുകൊണ്ട് ഗാലറിയിലിരിക്കുന്ന ലാരിസയുടെ ചിത്രങ്ങള്‍ വൈറലായി.

Model Larissa riquelme support Brazil in World cup football
Author
First Published Dec 6, 2022, 10:44 AM IST

ലോകകപ്പ് ഫുട്ബോളിൽ താരങ്ങളെപ്പോലെ വൈറലാകുന്നവരാണ് മോഡലുകളും. ഇഷ്ട ടീമുകളെ പിന്തുണച്ച് ​ഗ്യാലറിയിലും സോഷ്യൽമീഡിയയിലും എത്തുന്ന മോഡലുകൾ ആരാധകർക്ക് എക്കാലവും ആവേശമാണ്. പരാ​ഗ്വൻ മോഡൽ ലാരിസ റിക്വൽമിയാണ് ഒടുവിലായി തന്റെ ഇഷ്ട ടീമിനെ പിന്തുണച്ച് രം​ഗത്തെത്തിയത്. ഇക്കുറി ലോകകപ്പിൽ പരാ​ഗ്വേ ഇല്ലാത്തതിനാൽ ബ്രസീലിനാണ് തന്റെ പൂർണ പിന്തുണയെന്ന് മോഡലായ ലാരിസ പറയുന്നു.

2010-ലോകകപ്പില്‍ ലാരിസ സ്വന്തം രാജ്യമായ പാരഗ്വായെ പിന്തുണച്ച് രം​ഗത്തെത്തിയത് ഏറെ ചർച്ചയായത്. അന്ന് സ്തനങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ വെച്ചുകൊണ്ട് ഗാലറിയിലിരിക്കുന്ന ലാരിസയുടെ ചിത്രങ്ങള്‍ വൈറലായി. പാരഗ്വായ് ഫൈനലിലെത്തിയാല്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തുമെന്നും ലാരിസ ഉറപ്പ് നൽകി. എന്നാൽ ലാരിസക്ക് അതിനുള്ള അവസരമുണ്ടായില്ല. പരാ​ഗ്വേ സ്‌പെയ്‌നിനെതിരേ തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായി. പരാ​ഗ്വേ പുറത്തായെങ്കിലും ലാരിസയുടെ പ്രശസ്തി വാനോളമുയർന്നു. ലാരിസയുടെ ടോപ് ലെസ് ചിത്രങ്ങൾ പ്ലേബോയ് മാസികയുടെ ബ്രസീല്‍ പതിപ്പ് പ്രസിദ്ധീകരിച്ചു. 

ഇത്തവണും പരാ​ഗ്വേക്ക് യോ​ഗ്യത നഷ്ടപ്പെട്ടതോടെയാണ് മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യത്തെയാണ് താൻ പിന്തുണത്തുന്നതെന്ന് വെളിപ്പെടുത്തി ലാരിസ രം​ഗപ്രവേശനം ചെയ്തത്. പച്ചയും മഞ്ഞയും നിറത്തിലുള്ള ബിക്കിനിയണിഞ്ഞുള്ള ചിത്രം പങ്കുവെച്ചാണ് ലാരിസ ബ്രസീലിനുള്ള പിന്തുണ പ്രഖ്യാപിച്ചത്. ഇത്തവണയും സ്തനങ്ങള്‍ക്കിടയില്‍ മൊബൈല്‍ വെച്ചുകൊണ്ടുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഇവർ പോസ്റ്റ് ചെയ്തത്. ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രശസ്തമായ മോഡലാണ് ലാരിസ. ഇന്‍സ്റ്റഗ്രാമില്‍ 1.9 മില്ല്യണ്‍ ഫോളോവേഴ്‌സ് ലാരിസയെ പിന്തുടരുന്നു.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ അഭിമാനമാകാന്‍ ദീപിക പദുക്കോണ്‍

ലോകകപ്പിലെ കഴിഞ്ഞ മത്സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. റിച്ചാലിസന്‍, നെയ്മര്‍, വിനീഷ്യസ്, പക്വേറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ക്രൊയേഷ്യയാണ് ബ്രസീലിന്‍റെ എതിരാളി. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ക്രൊയേഷ്യ അവസാന എട്ടില്‍ ഇടം പിടിച്ചത്. 

 

Follow Us:
Download App:
  • android
  • ios