userpic
user icon
0 Min read

ഈസ്റ്റര്‍ ദിനത്തില്‍ മലയാളത്തിന്‍റെ മോഹൻലാലിന് 'മിശിഹ'യുടെ കൈയൊപ്പ്, വീഡിയോ പങ്കുവെച്ച് താരം

Mohanlal shares Lionel Messi Signed Jersey in his Social Media Posts on Easter day
Mohanlal-Messi

Synopsis

ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നമ്മളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു.

തിരുവവന്തപുരം: അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി കൈയൊപ്പിട്ട അര്‍ജന്‍റീനയും പത്താം നമ്പര്‍ ജേഴ്സി മോഹൻലാല്‍ ഏറ്റുവാങ്ങി. ഫേസ്ബുക് വീഡിയോയിലൂടെയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഫുട്ബോൾ മിശിഹയുടെ ജേഴ്സി ഏറ്റവാങ്ങുന്ന വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചത്.

ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നമ്മളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. ഇതിഹാസം കൈയൊപ്പിട്ട് നല്‍കിയ ജേഴ്സി സാവധാനം തുറന്നപ്പോൾ, എന്‍റെ ഹൃദയമിടിപ്പ് ഒരുനിമിഷത്തേക്ക് നിലച്ചു - ലിയോണൽ മെസി കൈയൊപ്പിട്ട വിഖ്യാതമായ പത്താം നമ്പര്‍ ജേഴ്‌സി. അതില്‍... എന്‍റെ പേര്, അദ്ദേഹത്തിന്‍റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു.

ഒടുവില്‍ സ്പോണ്‍സര്‍മാരായി, മെസിയുടെ അര്‍ജന്‍റീന കേരളത്തിലെത്തും, മത്സരം ഒക്ടോബറില്‍; വേദി തീരുമാനമായി

കളിക്കളത്തിലെ മികവിന്‍റെ പേരില്‍ മാത്രമല്ല മെസി ഇതിഹാസമാകുന്നത്, അദ്ദേഹത്തിന്‍റെ എളിമയും കൃപയ്ക്കും വേണ്ടി വളരെക്കാലമായി മെസ്സിയെ ആരാധിക്കുന്ന ഒരാളെന്ന നിലയില്‍ ഈ സമ്മാനം ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളുടെ ദയയില്ലാതെ ഈ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്‍റെ ഹൃദയത്തിൽ നിന്നുള്ള നന്ദി.

എല്ലാറ്റിനുമുപരി, ദൈവമേ, മറക്കാനാവാത്ത സമ്മാനത്തിന് നന്ദി. എന്നായിരുന്നു വീഡിയോ പങ്കുവെച്ചു കൊണ്ട് മോഹന്‍ലാലിന്‍റെ കുറിപ്പ്. അവസാന ചിത്രമായ എമ്പുരാന്‍ മലയാളത്തില്‍ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായതിന്‍റെ സന്തോഷം മോഹന്‍ലാല്‍ ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.  മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 30 ദിവസം കൊണ്ട് ആഗോള ബിസിനസുമുള്‍പ്പടെ 325 കോടി നേടിയെന്ന് മോഹൻലാല്‍ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവുമായിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും ആണ് മോഹന്‍ലാലിന്‍റെ അടുത്ത് തന്നെ തിയറ്ററിലെത്തുന്ന ചിത്രം. 25നാണ് ചിത്രം തിയററ്റിലെത്തുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos