Asianet News MalayalamAsianet News Malayalam

പെലെയ്ക്കും റൊണാള്‍ഡോയ്ക്കും ശേഷം നെയ്മര്‍! ഇതിഹാസ താരങ്ങള്‍ക്കൊപ്പം ബ്രസീലിയന്‍ താരവും

മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമെന്ന നേട്ടമാണ് നെയ്മര്‍ സ്വന്തമാക്കിയത്. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം. പെലെയും റൊണാള്‍ഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈനേട്ടം സ്വന്തമാക്കിയ ബ്രസീലിയന്‍ താരങ്ങള്‍.

Neymar creates a record in world cup after goal against South Korea
Author
First Published Dec 6, 2022, 9:15 AM IST

ദോഹ: ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ബ്രസീല്‍, ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, ലൂകാസ് പക്വേറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകള്‍ വഴങ്ങിയ കൊറിയ തോല്‍വി സമ്മതിച്ചിരുന്നു.

ഏഴാം മിനിറ്റില്‍ തന്നെ കാനറികള്‍ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്‌സിന്റെ വലതുഭാഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് നടുഭാഗത്തെ കൂട്ടിയിടികള്‍ക്കൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വിനീഷ്യസിലേക്കാണ് എത്തിയത്. ആവശ്യത്തിന് സമയം ലഭിച്ച റയല്‍ മാഡ്രിഡ് താരം അതി സുന്ദരമായി ലക്ഷ്യം ഭേദിച്ചു. 10-ാം മിനിറ്റില്‍ കൊറിയയുടെ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് കൊണ്ട് റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് പെനാല്‍റ്റി വിധിക്കപ്പെട്ടു. നെയ്മര്‍ അനായാസം ഗോളാക്കുകയും ചെയ്തു. ഇതോടെ ഒരു നേട്ടവും നെയ്മര്‍ സ്വന്തമാക്കി.

മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമെന്ന നേട്ടമാണ് നെയ്മര്‍ സ്വന്തമാക്കിയത്. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം. പെലെയും റൊണാള്‍ഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈനേട്ടം സ്വന്തമാക്കിയ ബ്രസീലിയന്‍ താരങ്ങള്‍. പെലെ 1958, 1962, 1996, 1970 ലോകകപ്പുകളിലും റൊണാള്‍ഡോ 1998, 2002, 2006 ലോകകപ്പുകളിലും ബ്രസീലിനായി ഗോള്‍ നേടി. 1998 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ നാല് ഗോള്‍ നേടുന്നത്. 98ല്‍ ചിലെയ്‌ക്കെതിരെയും ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.

കൊറിയന്‍ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി കയറിപ്പോയ റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ഇതോടെ മാനസികമായി കൊറിയ അമ്പേ തകര്‍ന്നു. ആവേശത്തിലായ ബ്രസീല്‍ ഗോള്‍ മേളം ആസ്വദിക്കാനുള്ള മൂഡില്‍ തന്നെയായിരുന്നു. 36-ാം മിനിറ്റില്‍ പക്വേറ്റയിലൂടെ നാലാം ഗോളും വന്നു. വിനീഷ്യസിന്റെ ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് വന്ന ചീക്കി പാസിലേക്ക് ഓടിയെത്തിയ പക്വേറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് കാല്‍ വയ്‌ക്കേണ്ടി മാത്രമാണ് വന്നത്.

ബംഗ്ലാദേശിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി

Follow Us:
Download App:
  • android
  • ios