Asianet News MalayalamAsianet News Malayalam

യുവേഫ ചാംപ്യന്‍സ് ലീഗ്: ബാഴ്‌സലോണ ഇന്ന് ഇന്ററിനെതിരെ; ബയേണും ലിവര്‍പൂളിനും ഇന്ന് മത്സരം

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടുകളിലേക്കാണ് ബാഴ്‌സ ഉറ്റുനോക്കുന്നത്. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലൗറ്ററോ മാര്‍ട്ടിനസിന്റെ പരിക്ക് ഇന്റിന് തിരിച്ചടിയാവും. ബാഴ്‌സയെപ്പോലെ ഒരുകളി തോറ്റതിനാല്‍ ഇന്ററിനും മത്സരം നിര്‍ണായകം.

UEFA Champions League Barcelona vs Inter Milan match preview and more
Author
First Published Oct 4, 2022, 2:58 PM IST

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ബാഴ്‌സലോണ, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ ടീമുള്‍ക്ക് മത്സരമുണ്ട്. ലാലീഗയില്‍ ജൈത്രയാത്ര തുടരുന്ന എഫ്‌സി ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗില്‍ ഇറങ്ങുന്നത് വിജയവഴിയിലെത്താന്‍. അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റ ബാഴ്‌സലോണയ്ക്ക് ഇന്നത്തെ എതിരാളികള്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍. രാത്രി പന്ത്രണ്ടരയ്ക്ക് ഇന്ററിന്റെ മൈതാനത്താണ് മത്സരം. 

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടുകളിലേക്കാണ് ബാഴ്‌സ ഉറ്റുനോക്കുന്നത്. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലൗറ്ററോ മാര്‍ട്ടിനസിന്റെ പരിക്ക് ഇന്റിന് തിരിച്ചടിയാവും. ബാഴ്‌സയെപ്പോലെ ഒരുകളി തോറ്റതിനാല്‍ ഇന്ററിനും മത്സരം നിര്‍ണായകം. രണ്ടുകളിയും ജയിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണിന് വിക്ടോറിയ പ്ലാസനാണ് എതിരാളികള്‍. ഇന്ററിനോടും ബാഴ്‌സയോടും തോറ്റ വിക്ടോറിയയ്ക്ക് ബയേണിനെ തടുത്തുനിര്‍ത്തുക ഒട്ടും എളുപ്പമാവില്ല. 

ഇന്‍സ്വിങര്‍, യോര്‍ക്കര്‍, ഒരു റണ്ണൗട്ട്; ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളം നിറഞ്ഞ് ശ്രീശാന്ത്- വീഡിയോ

കളിതുടങ്ങുക രാത്രി പത്തേകാലിന്. തോറ്റ് തുടങ്ങി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിന് റേഞ്ചേഴ്‌സാണ് എതിരാളികള്‍. സ്ഥിരത കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ലിവര്‍പൂളിന് സീസണില്‍ ഇതുവരെ താളംകണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റ് മത്സരങ്ങളില്‍ ടോട്ടനം ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെയും ലിവര്‍പൂളിനെ തകര്‍ത്ത നാപ്പോളി അയാക്‌സിനെയും ആര്‍ ബി ലൈപ്‌സിഷ് സെല്‍റ്റിക്കിനെയും മാഴ്‌സെ സ്‌പോട്ടിംഗിനെയും പോര്‍ട്ടോ ബയര്‍ ലെവര്‍ക്യൂസനെയും അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ് ബ്രൂഗയെയും നേരിടും.

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20: കാലാവസ്ഥ കളിച്ചില്ലെങ്കില്‍ റണ്ണൊഴുകും, പിച്ച് റിപ്പോര്‍ട്ട്

ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടന്‍ഹാമിനും ഇന്ന് മത്സരമുണ്ട്. ജര്‍മന്‍ ടീം എന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടാണ് ടോട്ടന്‍ഹാമിന്റെ എതിരാളി. പ്രീമിയര്‍ ലീഗില്‍ ആഴ്സനലിനോട് തോറ്റാണ് ടോട്ടന്‍ഹാം വരുന്നത്. 3-1നായിരുന്നു ടോട്ടന്‍ഹാമിന്‍റെ തോല്‍വി. അജാക്‌സ്, നാപോളിയെ നേരിടും. സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡിന് ക്ലബ് ബ്രുഗെയാണ് എതിരാളി.

Follow Us:
Download App:
  • android
  • ios