Asianet News MalayalamAsianet News Malayalam

വര്‍ണവെറിയന്മാര്‍ക്കുള്ള മറുപടി! സാംബാ ചുവടുകളുമായി ടിറ്റെയും കുട്ടികളും- വീഡിയോ കാണാം

കളിക്കളത്തിലെ സാംബാ താളത്തിന് പുതുമയൊന്നുമില്ല. എന്നാലിത്തവണ യൂറോപ്പിലെ വര്‍ണവെറിയന്മാര്‍ക്കുള്ള മറുപടിയാണിത്. അതിന്റെ കഥ ഇങ്ങനെ. റയല്‍ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയര്‍ സ്പാനിഷ് ലീഗിലെ മത്സരത്തിനിടെ ഗോളടിച്ചപ്പോള്‍ ഡാന്‍സ് ചെയ്തു.

Watch video brazilian coach tite and players dancing Zamba
Author
First Published Dec 6, 2022, 9:34 AM IST

ദോഹ: ബ്രസീലിന്റെ ഗോളുകള്‍ പോലെ മനോഹരമായിരുന്നു താരങ്ങളുടെ ആഹ്ലാദ നൃത്തവും. നെയ്മറിനും സംഘത്തിനും ഇതു വെറും ആഘോഷം മാത്രമല്ല. ചിലര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. ആട്ടവും പാട്ടുമൊക്കെ ബ്രസീലുകാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. സമ്മര്‍ദമൊന്നുമില്ലാതെ പാട്ടുംപാടി സ്റ്റേഡിയത്തില്‍ വന്നവര്‍ ഗോളടിച്ചുകൂട്ടിയും ആനന്ദനൃത്തം ചവിട്ടി. പൊതുവെ ഇതിനൊന്നും നിന്നുകൊടുക്കാത്തകോച്ച് ടിറ്റെയും ആഘോഷനൃത്തത്തില്‍ പങ്കുചേര്‍ന്നു.

കളിക്കളത്തിലെ സാംബാ താളത്തിന് പുതുമയൊന്നുമില്ല. എന്നാലിത്തവണ യൂറോപ്പിലെ വര്‍ണവെറിയന്മാര്‍ക്കുള്ള മറുപടിയാണിത്. അതിന്റെ കഥ ഇങ്ങനെ. റയല്‍ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയര്‍ സ്പാനിഷ് ലീഗിലെ മത്സരത്തിനിടെ ഗോളടിച്ചപ്പോള്‍ ഡാന്‍സ് ചെയ്തു. കുരങ്ങനെന്ന് വിളിച്ചാണ് അന്ന് ചിലര്‍ വിനീഷ്യസിനെ അധിക്ഷേപിച്ചത്. പല യൂറോപ്യന് താരങ്ങളും മൗനം പാലിച്ചപ്പോള്‍ വിനീഷ്യസിന് പിന്തുണയുമായി ബ്രസീല്‍ താരങ്ങളെത്തി.

ഗോളടിച്ചാല്‍ ഇനിയും ഡാന്‍സ് ചെയ്യുമെന്നായിരുന്നു നെയ്മര്‍ അന്ന് പറഞ്ഞത്. ലോകകപ്പില്‍ ഗോളടിക്കുമ്പോള്‍ കളിക്കേണ്ട പത്ത് നൃത്തമെങ്കിലും കണ്ടുവച്ചിട്ടുണ്ടെന്ന് ബാഴ്‌സലോണ താരം റഫീഞ്ഞയും പറഞ്ഞു. ബ്രസീല്‍ ഗോളടിച്ച് തകര്‍ക്കുകയാണ്. ഒപ്പം നൃത്തം ചവിട്ടിയും. വീഡിയോ കാണാം...

ഇന്നലെ ദക്ഷിണ കൊറിയക്കെതിരെ ഗോള്‍ നേടിയതോടെ ഒരു റെക്കോര്‍ഡും നെയ്മറെ തേടിയെത്തി. മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമെന്ന നേട്ടമാണ് നെയ്മര്‍ സ്വന്തമാക്കിയത്. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം. പെലെയും റൊണാള്‍ഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈനേട്ടം സ്വന്തമാക്കിയ ബ്രസീലിയന്‍ താരങ്ങള്‍. പെലെ 1958, 1962, 1996, 1970 ലോകകപ്പുകളിലും റൊണാള്‍ഡോ 1998, 2002, 2006 ലോകകപ്പുകളിലും ബ്രസീലിനായി ഗോള്‍ നേടി. 1998 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ നാല് ഗോള്‍ നേടുന്നത്. 98ല്‍ ചിലെയ്‌ക്കെതിരെയും ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.

പെലെയ്ക്കും റൊണാള്‍ഡോയ്ക്കും ശേഷം നെയ്മര്‍! ഇതിഹാസ താരങ്ങള്‍ക്കൊപ്പം ബ്രസീലിയന്‍ താരവും

Follow Us:
Download App:
  • android
  • ios