മോട്ടോ ജി96 5ജി 5500 എംഎഎച്ചിന്‍റെ ശക്തമായ ബാറ്ററിയും 42 മണിക്കൂർ വരെ റൺടൈമും വാഗ്ദാനം ചെയ്യുന്നു

കൊച്ചി: മോട്ടോറോള ജി-സീരീസില്‍ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, 144എച്ച്‌സെഡ് 3ഡി കർവ്ഡ് പിഒഎൽഇഡി എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മോട്ടോ എഐ, 4കെ വീഡിയോ റെക്കോർഡിംഗ്, 50 എംപി ഒഐഎസ് സോണി ലിറ്റിയ 700സി ക്യാമറ, സ്നാപ്‌ഡ്രാഗണ്‍ 7എസ് ജൻ2 പ്രോസസർ എന്നിവ സഹിതമുള്ള മോട്ടോ ജി96 5ജി ആണ് കമ്പനി അവതരിപ്പിച്ചത്.

മോട്ടോ ജി96 5ജി 5500 എംഎഎച്ചിന്‍റെ ശക്തമായ ബാറ്ററിയും 42 മണിക്കൂർ വരെ റൺടൈമും വാഗ്ദാനം ചെയ്യുന്നു. പാന്‍റോൺ-ക്യൂറേറ്റഡ് ആയ ആഷ്ലി ബ്ലൂ, ഗ്രീനർ പാസ്റ്റേഴ്സ്, കാറ്റ്ലിയ ഓർക്കിഡ്, ഡ്രെസ്ഡൻ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്. 8 ജിബി റാം+ 128 ജിബി റാം സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി റാം സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ മോട്ടോ ജി96 5ജി വിപണിയില്‍ ലഭ്യമാകും. യഥാക്രമം 17,999 രൂപ, 19,999 എന്നിങ്ങനെയാണ് ഫോണ്‍ മോഡലുകളുടെ വിലകൾ. ജൂലൈ 16 മുതൽ ഫ്ലിപ്‌കാര്‍ട്ട്, മോട്ടറോള.ഇൻ, റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ മോട്ടോ ജി96 5ജി ലഭ്യമാകും.

6.67 ഇഞ്ച് എഫ്എച്ച്ഡി+ പിഒഎൽഇഡി ഡിസ്പ്ലേ ജീവൻ തുടിക്കുന്നതും ആഴത്തിലുള്ളതുമായ കാഴ്ചാനുഭവം നൽകുന്നു എന്നാണ് മോട്ടോറോളയുടെ അവകാശവാദം. ഏറ്റവും പുതിയ ഡിസ്പ്ലേ കളർ ബൂസ്റ്റ് സാങ്കേതികവിദ്യ, 10-ബിറ്റ് കളർ ഡെപ്ത്, 100 ശതമാനം ഡീസിഐ-പി3 കളർ ഗാമട്ട് എന്നിവയും മോട്ടോ ജി96 5ജിയിലുണ്ട്. അൾട്രാ-ഡ്യൂറബിൾ ഐപി68-റേറ്റഡ് വാട്ടർ റെസിസ്റ്റൻസും കോർണിങ് ഗോറില്ല ഗ്ലാസ്സ്5-ഉം ആണ് സുരക്ഷാ ഫീച്ചറുകള്‍.

മോട്ടോ ജി96 5ജിയുടെ ക്യാമറ കുറഞ്ഞ വെളിച്ചത്തിൽ പോലും മിഴിവാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. മോട്ടോ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ക്യാമറ സിസ്റ്റം എഐ ഫോട്ടോ എൻഹാൻസ്മെന്‍റ്, എഐ സൂപ്പർ സൂം, എഐ ഓട്ടോ സ്മൈൽ ക്യാപ്ചർ, ടിൽറ്റ് ഷിഫ്റ്റ് മോഡ് തുടങ്ങിയ ഇന്‍റലിജന്‍റ് സവിശേഷതകൾ അവതരിപ്പിക്കുന്നു. എല്ലാ ലെൻസുകളിലൂടെയും 4കെ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിവുള്ള, എല്ലാ കോണിൽ നിന്നും അൾട്രാ-ഹൈ-റെസല്യൂഷൻ വീഡിയോ പിടിച്ചെടുക്കാൻ സഹായിക്കുന്ന സെഗ്മെന്‍റിലെ ഒരേയൊരു ഫോണാണ് മോട്ടോ ജി96 5ജി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News