MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Automobile
  • Money
  • Technology
  • Home
  • News
  • India News
  • മുട്ടാൻ മുട്ടിടിക്കും പാകിസ്ഥാന്, പീരങ്കിയും വെടിക്കോപ്പുകളും അടക്കം സകല മേഖലയിലും ഇന്ത്യൻ കരുത്ത്!

മുട്ടാൻ മുട്ടിടിക്കും പാകിസ്ഥാന്, പീരങ്കിയും വെടിക്കോപ്പുകളും അടക്കം സകല മേഖലയിലും ഇന്ത്യൻ കരുത്ത്!

ആണവായുധങ്ങളുള്ള അയൽക്കാരായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാധ്യത രൂക്ഷമാവുകയാണ്. യുദ്ധാസന്നമായ സാഹചര്യമെന്ന് വിശേഷിപ്പക്കുന്ന ഘട്ടത്തിൽ സൈനിക ശേഷികൾ തമ്മിലുള്ള താരതമ്യം അറിഞ്ഞിരിക്കേണ്ടത് പരമപ്രധാനമാണ്. ഇന്ത്യ പ്രതിരോധ മേഖലയിൽ നടത്തിയ നവീകരണത്തിന്റെ വേഗം പാകിസ്ഥാനെ അലട്ടുന്ന പ്രശ്നം തന്നെയാണ്. ഇന്ത്യയുടെ സൈനിക ശക്തിയിൽ പാക്കിസ്ഥാൻ ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നതിൽ വ്യക്തമായ കാരണണമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു ആഴത്തിലുള്ള വിശകലനം അറിയാം... 

2 Min read
Web Desk
Published : May 04 2025, 06:04 PM IST | Updated : May 04 2025, 06:13 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • Google NewsFollow Us
15
ഇന്ത്യയുടെ സമുദ്രാധിപത്യം

ഇന്ത്യയുടെ സമുദ്രാധിപത്യം

വിമാനവാഹിനി കപ്പലുകളും അന്തർവാഹിനി കപ്പലുകളും

റഷ്യൻ നിർമ്മിത ഐഎൻഎസ് വിക്രമാദിത്യയും തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തും, രണ്ട് പ്രവർത്തനക്ഷമമായ വിമാനവാഹിനിക്കപ്പലുകൾ, ഈ രണ്ട് കപ്പലുകൾ കൂടി ചേര്‍ക്കപ്പെട്ട ഇന്ത്യൻ നാവികസേന സമുദ്ര ആധിപത്യം ഉറപ്പിക്കുന്നു. അതേസമയം, നിലവിൽ, പാകിസ്ഥാന് ഒരു വിമാനവാഹിനിക്കപ്പൽ പോലും ഇല്ലെന്നതാണ് വാസ്തവം. ഇത് നാവികസേനയുടെ വ്യാപ്തി ഗണ്യമായി പരിമിതപ്പെടുത്തുന്നു.  ഇന്ത്യയ്ക്ക് 18 ഓളം പ്രവർത്തനക്ഷമമായ അന്തർവാഹിനി കപ്പലുകൾ നിലവിലുണ്ട്, അവയിൽ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അരിഹന്ത്-ക്ലാസ് ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളും ഉൾപ്പെടുന്നു. ആണവ പ്രതിരോധത്തിനായി മൂന്ന് ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ അന്തര്‍വാഹിനികളുടെ കാര്യത്തിലും പാകിസ്ഥാൻ ഏറെ പിന്നിലാണ്.

പാക് സേനയിൽ അഞ്ച് അന്തർവാഹിനികളാണ് ഉള്ളത്. പ്രധാനമായും അഗോസ്റ്റ-90B ക്ലാസ്, ചൈനയിൽ നിന്ന് പുതുതായി എത്തിച്ച രണ്ട് ഹാംഗോർ-ക്ലാസ് അന്തർവാഹിനികൾ. ഇതിൽ പ്രവര്‍ത്തന ക്ഷമമായത് പരിമിതമാണ്. നിലവിൽ രണ്ടെണ്ണം മാത്രമാണ് ഉപയോഗ യോഗ്യമായതെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഏകദേശം 150 കപ്പലുകളുണ്ട് ഇന്ത്യൻ നാവികസേനയ്ക്ക്. 13 നൂതന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച വിശാഖപട്ടണം-ക്ലാസ്, നീലഗിരി-ക്ലാസിലെ പുതുതായി കമ്മീഷൻ ചെയ്ത സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് നീലഗിരി (പ്രൊജക്റ്റ് 17A) ഉൾപ്പെടെ 14 ഫ്രിഗേറ്റുകൾ (മീഡിയം സൈസ് യുദ്ധക്കപ്പലുകൾ). പാകിസ്താന്റെ പ്രവര്‍ത്തനക്ഷമമായ 9 ഫ്രിഗേറ്റുകളാണുള്ളത്. ഇവയിൽ  ചൈനീസ് നിർമ്മിതമായ നാല് തുഗ്രിൽ-ക്ലാസ് ഫ്രിഗേറ്റുകൾ ഉൾപ്പെടുന്നു. എന്നാൽ ബാക്കിയുള്ളത് പഴയതാണ്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് സമുദ്രത്തിൽ പാക് പടയ്ക്ക് ഭയപ്പെടാൻ ഇന്ന് ഏറെയാണെന്ന് തന്നെ. 

25
കരുത്തുറ്റ വായുസേന

കരുത്തുറ്റ വായുസേന

2,200 സൈനിക വിമാനങ്ങളുണ്ട് ഇന്ത്യക്കെന്നാണ് കണക്ക്. എണ്ണത്തിലും കാര്യശേഷിയിലും എന്നും ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനേക്കൾ മുന്നിലാണ്. ഇന്ത്യൻ വ്യോമസേനാ (IAF) വ്യൂഹത്തിൽ സുഖോയ് Su-30MKI, റാഫേൽ, നവീകരിച്ച മിറാഷ് 2000 ജെറ്റുകൾ തുടങ്ങിയ നൂതന യുദ്ധവിമാനങ്ങളാണുള്ളത്. അത്യാധുനിക ആക്രമണ ഹെലികോപ്റ്ററുകളും, പ്രത്യേകിച്ച് അപ്പാച്ചെ AH-64E, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ - എൽസിഎച്ച് പ്രചന്ദ് എന്നിവയും ഇന്ത്യൻ കരുത്താണ്. പാകിസ്ഥാന്റെ വ്യോമസേനയ്ക്ക് ഏകദേശം 1,400 വിമാനങ്ങൾ ഉണ്ടെന്നാണ് കണക്ക്. അവയിൽ നൂതനമായ ജെ-10 യുദ്ധവിമാനങ്ങൾ, ജെഎഫ്-17 തണ്ടർ ജെറ്റുകൾ, അമ്രാം മിസൈലുകൾ ഘടിപ്പിച്ച നവീകരിച്ച എഫ്-16 യുദ്ധവിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. അവരുടെ ആക്രമണ ഹെലികോപ്റ്ററുകളുടെ പട്ടികയിൽ ലഭ്യമായ AH-1 കോബ്ര ഹെലികോപ്റ്ററുകളും പുതിയ ചൈനീസ് വകഭേദങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
 

Related Articles

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ തൊയ്ബയെന്ന് സൂചന,  പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് സൈഫുള്ള കസൂരി
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ തൊയ്ബയെന്ന് സൂചന, പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് സൈഫുള്ള കസൂരി
ഇന്ത്യയുടെ ശമ്പളം വാങ്ങി, 'പണി' എടുത്തത് പാകിസ്ഥാന് വേണ്ടി; ഒടുവിൽ ചാരനെ കുടുക്കിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്
ഇന്ത്യയുടെ ശമ്പളം വാങ്ങി, 'പണി' എടുത്തത് പാകിസ്ഥാന് വേണ്ടി; ഒടുവിൽ ചാരനെ കുടുക്കിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്
35
കരസേന, ടാങ്കുകളും പീരങ്കിയും

കരസേന, ടാങ്കുകളും പീരങ്കിയും

ടാങ്കുകളും പീരങ്കികളും ഇന്ത്യയുടെ കരയുദ്ധ ശേഷിയിൽ ഏകദേശം 4,201 പ്രധാന യുദ്ധ ടാങ്കുകൾ (MBT) ഉണ്ട്. പ്രത്യേകിച്ച് ടി-90 ഭീഷ്മയടക്കമുള്ളവ. പാകിസ്ഥാനിൽ ഏകദേശം 2,627 ടാങ്കുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയിൽ പ്രധാനമായും ചൈനീസ് നിര്‍മിതമായ വിടി-4 ഹൈദർ വകഭേദങ്ങളാണ്. ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണത്തിൽ പീരങ്കികൾ ഇപ്പോഴും നിർണായകമാണ്. തദ്ദേശീയ പ്ലാറ്റ്‌ഫോമുകളും ആധുനികവൽക്കരിച്ച പീരങ്കി സംവിധാനങ്ങളും ഉൾപ്പെടെ നൂതന ഹോവിറ്റ്‌സറുകൾ ഇന്ത്യക്ക് കരുത്തായുണ്ട്. - കെ-9 വജ്ര, സ്വയം നിയന്ത്രിത ഹോവിറ്റ്‌സർ, എം777 അൾട്രാ-ലൈറ്റ് ഹോവിറ്റ്‌സറുകൾ, 72 കിലോമീറ്റർ ദൂരപരിധിയുള്ള പിനാക റോക്കറ്റുകളും കൂട്ടത്തിലുണ്ട്. അതേസമയം, പാകിസ്ഥാൻ അടുത്തിടെ ചൈനീസ് നിർമ്മിത എസ്എച്ച്-15 155എംഎം സെൽഫ് പ്രൊപ്പൽഡ് ഹോവിറ്റ്‌സറുകൾ സ്വന്തമാക്കിയിട്ടുണ്ട്.

45
ഉപഗ്രഹങ്ങളും മിസൈൽ ശക്തിയും

ഉപഗ്രഹങ്ങളും മിസൈൽ ശക്തിയും

ഇന്ത്യയുടെ മിസൈൽ ആയുധശേഖരത്തിൽ ആണവ ശേഷിയുള്ള അഗ്നി മിസൈലുകൾ, സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ തുടങ്ങിയ നൂതന സംവിധാനങ്ങൾ ഉൾപ്പെടുന്നുണ്ട്. പാകിസ്ഥാന്റെ മിസൈൽ ശേഷികൾ താരതമ്യേന പരിമിതവും ചൈനീസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതുമാണ്. ഇന്ത്യയുടേതിന് തുല്യമായ തെളിയിക്കപ്പെട്ട ഫലപ്രാപ്തി ഉള്ളവയല്ല ഇതിൽ കൂടുതലും.
 

55
സാമ്പത്തിക അടിത്തറ: സൈനിക ആവശ്യങ്ങൾ പ്രതിഫലിക്കുന്ന പ്രതിരോധ ബജറ്റുകൾ

സാമ്പത്തിക അടിത്തറ: സൈനിക ആവശ്യങ്ങൾ പ്രതിഫലിക്കുന്ന പ്രതിരോധ ബജറ്റുകൾ

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും വിപുലമായ പ്രതിരോധ ബജറ്റും പാകിസ്ഥാന്റെ പരിമിതമായ വിഭവങ്ങളേക്കാൾ ഏറെ മുന്നിലേക്ക് രാജ്യത്തെ എത്തിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ സൈനിക നവീകരണം പാകിസ്ഥാന്റെ ശേഷിയുമായുള്ള വിടവ് ഏറെ വലുതാക്കുന്നു. നാവിക, വ്യോമ, കര, തന്ത്രപ്രധാന മേഖലകളിലെല്ലാം സമഗ്ര സൈനിക നേട്ടം പാക്കിസ്ഥാന് മേൽ നിർണായകമായ മേൽക്കോയ്മയാണ് ഇന്ത്യക്ക് നൽകുന്നത്. അമിതമായ ചൈന ആശ്രയവും പരിമിതമായ വിഭവങ്ങളും, പാക്കിസ്ഥാൻ തന്ത്രപരമായ പരിമിതികൾ നേരിടുന്നുണ്ട്. ബാഹ്യ ഇടപെടലുകൾക്ക് അവസരമൊരുക്കുന്ന പാക് നയതന്ത്രം അവരുടെ തന്ത്രപ്രധാന തീരുമാനങ്ങളെയും ബാധിക്കുന്നത് പാക്കിസ്ഥാന് വലിയ തിരിച്ചടിയാകും. 

About the Author

WD
Web Desk
പഹൽഗാം ഭീകരാക്രമണം
പാകിസ്താൻ
 
Recommended Stories
Related Stories
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Andriod_icon
  • IOS_icon
  • About Us
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved