സ്വർണത്തിൽ നിക്ഷേപിക്കാൻ റെഡിയാണോ? ലാഭം കിട്ടാൻ ശ്രദ്ധിക്കേണ്ടത് ഇവ

Synopsis
ഭൗതികമായും ഇലക്ട്രോണിക് രീതിയിലും സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഇന്നു നിരവധി മാര്‍ഗങ്ങളുണ്ട്.
സ്വർണവില രണ്ട് ദിവസം മുൻപ് റെക്കോർഡ് നിരക്കിലായിരുന്നു. ഏതു സാഹചര്യത്തിലും സ്വര്‍ണത്തിലുള്ള നിക്ഷേപം സുരക്ഷിതമാണെന്നൊരു വിശ്വാസം പൊതുവേയുണ്ട്. ഇത് നിക്ഷേപ താത്പര്യം വർധിപ്പിക്കുന്നു.പൊതുവില്‍ വ്യക്തിഗത നിക്ഷേപത്തിന്റെ 10 ശതമാനമെങ്കിലും സ്വര്‍ണത്തില്‍ കരുതിവെയ്ക്കുന്നത് ഗുണകരമാണ്. കാരണം ആപത്ഘട്ടങ്ങളിലും സാമ്പത്തികമായ അസ്ഥിരത നേരിടമ്പോഴും ഒരു ഇന്‍ഷൂറന്‍സ് പോളിസി പോലെ സ്വര്‍ണം പ്രവര്‍ത്തിക്കുന്നു. അതിനാല്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം, മൊത്തം നിക്ഷേപ മൂല്യം തകരുന്നതിനും തടയിടുന്നു. കൂടാതെ നിക്ഷേപത്തിന്റെ വൈവിധ്യവത്കരണത്തിനും സഹായിക്കുന്നു.
റിസ്‌ക് എടുക്കാന്‍ വിമുഖതയുള്ളവരാണ് സ്വര്‍ണത്തിനായുള്ള ശരിയായ നിക്ഷേപകര്‍. അതുപോലെ ജോലിയില്‍ നിന്നും വിരമിക്കാനുള്ള സമയം അടുത്തു വരുന്നവരാണ് സ്വര്‍ണത്തിലുള്ള നിക്ഷേപത്തിന് പ്രാമുഖ്യം നല്‍കേണ്ട മറ്റൊരു വിഭാഗം. അതേസമയം ഭൗതികമായും ഇലക്ട്രോണിക് രീതിയിലും സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഇന്നു നിരവധി മാര്‍ഗങ്ങളുണ്ട്. ഓണ്‍ലൈന്‍ മുഖേന സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനായി ഗോള്‍ഡ് ഇടിഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ട് എന്നിങ്ങനെയുള്ള അവസരങ്ങള്‍ ലഭ്യമാണ്.
ഏത് തെരഞ്ഞെടുക്കണം?
ഇടക്കാലയളവ് കണക്കാക്കി സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നിലുള്ള മികച്ച മാര്‍ഗം ഗോള്‍ഡ് ഇടിഫ് അല്ലെങ്കില്‍ ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ട് ആണ്. മികച്ച ലിക്വിഡിറ്റി (വേഗത്തില്‍ പണമാക്കി മാറ്റാവുന്ന), കുറഞ്ഞ ചെലവ്, കുറഞ്ഞ ചാഞ്ചാട്ടം എന്നിവ സവിശേഷതകളാണ്. അതേസമയം ദീര്‍ഘകാലളവിലേക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) ആയിരിക്കും ഉചിതമായ മാര്‍ഗം. വാര്‍ഷികമായി 2.5 ശതമാനം നിരക്കില്‍ പലിശ ലഭിക്കുമെന്നതും നികുതി ആനകൂല്യങ്ങളും എസ്ജിബിയെ വേറിട്ടതാക്കുന്നു.