Asianet News MalayalamAsianet News Malayalam

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...

ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ദഹന പ്രശ്നങ്ങളാണ്.  ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തിരിക്കുന്നതിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 
 

7 ways to avoid bloating in summer
Author
First Published Apr 21, 2024, 1:45 PM IST

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. പല വിധത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ദഹന പ്രശ്നങ്ങളാണ്.  ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തിരിക്കുന്നതിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

വെള്ളം ധാരാളം കുടിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം.  ഗ്യാസ് കെട്ടുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.  

രണ്ട്... 

കൃത്യ സമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് വയറില്‍ ഗ്യാസ് കെട്ടാതിരിക്കാന്‍ സഹായിക്കും. ഭക്ഷണം ചെറിയ അളവില്‍ നന്നായി ചവച്ചരച്ച് കഴിക്കാനും ശ്രമിക്കുക. 

മൂന്ന്... 

വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി തണ്ണിമത്തന്‍, വെള്ളരിക്ക, സ്ട്രോബെറി തുടങ്ങിയവ കഴിക്കുക. 

നാല്... 

ഇഞ്ചി, ജീരകം, പെരുംജീരകം, പപ്പായ തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. 

അഞ്ച്... 

നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 

ആറ്... 

വ്യായാമം പതിവാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും. 

ഏഴ്... 

യോഗ ചെയ്യുന്നതും ദഹന പ്രശ്നങ്ങളെ തടയാനും ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും ഈ അഞ്ച് പാനീയങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios