Asianet News MalayalamAsianet News Malayalam

സ്കോളിയോസിസിന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പരിശോധനാക്യാമ്പ്; ചികിത്സാചെലവിൽ വൻ ഇളവുകൾ

ക്യാമ്പ് നടക്കുമ്പോൾ ഡോക്ടറെ കാണുന്നതിനുള്ള കൺസൾട്ടേഷൻ ഫീസ് പകുതിയായി കുറച്ചിട്ടുണ്ട്. എക്‌സ്‌റേ, റേഡിയേഷൻ പരിശോധനകൾ ആവശ്യമുള്ളവർക്ക് 20% വിലക്കിഴിവും ലഭ്യമാകും

aster medcity kochi Scoliosis medical camp 2024 april
Author
First Published Apr 1, 2024, 10:35 AM IST

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ സ്കോളിയോസിസ് രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 6 വരെ നീളുന്ന ക്യാമ്പ് ആസ്റ്റർ സ്പൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. നട്ടെല്ലിൽ അസ്വാഭാവികമായ വളവുകൾ ഉണ്ടാകുന്ന രോഗമാണ് സ്കോളിയോസിസ്. ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾക്ക് ഈ രോഗമുണ്ട്. കൃത്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കിയാൽ സ്കോളിയോസിസ് ബുദ്ധിമുട്ടുകളില്ലാതെ കൈകാര്യം ചെയ്യാനും ഭേദമാക്കാനും കഴിയും.

ക്യാമ്പ് നടക്കുമ്പോൾ ഡോക്ടറെ കാണുന്നതിനുള്ള കൺസൾട്ടേഷൻ ഫീസ് പകുതിയായി കുറച്ചിട്ടുണ്ട്. എക്‌സ്‌റേ, റേഡിയേഷൻ പരിശോധനകൾ ആവശ്യമുള്ളവർക്ക് 20% വിലക്കിഴിവും ലഭ്യമാകും. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് ചികിത്സ തുടങ്ങുന്നത് മുതൽ രോഗം ഭേദമാകുന്നത് വരെ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്ന പ്രത്യേക പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8111 998 098 എന്ന നമ്പറിൽ ബന്ധപ്പെടാം. 

Latest Videos
Follow Us:
Download App:
  • android
  • ios