userpic
user icon
0 Min read

നിങ്ങൾക്കുണ്ടോ നോമോഫോബിയ? അറിയാം ഈ ലക്ഷണങ്ങള്‍...

Do you suffer from Nomophobia azn
Nomophobia

Synopsis

സ്മാർട്ട് ഫോൺ കയ്യിൽ ഇല്ലെങ്കിലോ ബാറ്ററി തീർന്നലോ ചിലർക്ക് ഒരു അസ്വസ്ഥതയാണ്. 'നോമോഫോബിയ' എന്നു വിളിക്കുന്ന സ്മാർട്ട് ഫോൺ സെപ്പറേഷൻ ആൻക്സൈറ്റി ആകാം അത്. 

സ്മാര്‍ട്‌ഫോണുകള്‍ ഇല്ലാത്ത ഒരു ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാനാവുമോ? സ്മാർട്ട് ഫോൺ പലർക്കും ശരീരത്തിന്‍റെ ഭാഗമാണിപ്പോൾ. ജീവിതത്തിന്റെ ഭാഗമായി മാറിയ സ്മാർട്ട് ഫോൺ ഓഫാകുമോയെന്ന പേടി നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? എങ്കില്‍, സൂക്ഷിക്കുക. സ്മാർട്ട് ഫോൺ കയ്യിൽ ഇല്ലെങ്കിലോ ബാറ്ററി തീർന്നലോ ചിലർക്ക് ആകെയൊരു അസ്വസ്ഥതയാണ്. 'നോമോഫോബിയ' (Nomophobia) എന്നു വിളിക്കുന്ന സ്മാർട്ട് ഫോൺ സെപ്പറേഷൻ ആൻക്സൈറ്റി ആകാം അത്. 

സ്മാർട്ട് ഫോൺ കയ്യിലില്ലെങ്കിൽ സെപ്പറേഷൻ ആൻക്സൈറ്റി ബാധിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുന്നുവെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. സ്മാർട്ട് ഫോൺ അഡിക്ഷനാണ് ഈ ഉത്കണ്ഠ ഉണ്ടാക്കുന്നത്. സ്മാർട്ട്ഫോൺ അടുത്തില്ലെങ്കിൽ വർധിച്ച ഹൃദയമിടിപ്പ്, ഉത്കണ്ഠ, രക്തസമ്മർ‌ദം ഇവയെല്ലാം നോമോഫോബിയ ബാധിച്ചവരില്‍ ഉണ്ടാകാം. നോമോഫോബിയയുള്ള ആളുകൾക്ക് അവരുടെ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ എളുപ്പത്തിൽ പ്രകോപിതരാകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ നോമോഫോബിയ ഉള്ള ആളുകൾക്ക് അവരുടെ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ ശരീരം വിയര്‍ക്കുക, വിറയൽ തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും അനുഭവപ്പെടാം. ചിലരില്‍ ഇത് സ്ട്രെസിന് വരെ കാരണമാകാം. 

Do you suffer from Nomophobia azn

 

രാജ്യത്തെ സ്മാർട്‌ഫോൺ ഉപഭോക്താക്കളിൽ 72 ശതമാനം പേരും ഫോണിലെ ബാറ്ററി 20 ശതമാനമോ അതിൽ താഴെയോ ആയാൽ ആശങ്ക അനുഭവിക്കുന്നവരാണ്. ബാറ്ററി ചാർജ് എങ്ങാനും തീർന്ന് ഫോൺ ഓഫായാൽ സമ്മർ‍ദ്ദം അനുഭവിക്കുന്നവരാണ് 65 ശതമാനം പേരും എന്നാണ് ഒരു പഠനം പറയുന്നത്. സ്മാർട്ട് ഫോണിനൊപ്പം ചെലവഴിക്കുന്ന സമയം കൂടുന്തോറും നോമോഫോബിയയും കൂടുന്നു. വ്യക്തിപരമായ ഓർമകൾ, ഉപയോഗിക്കുന്നയാൾക്ക് ഫോണിനോടുള്ള അടുപ്പം ഇവയാണ് നോമോഫോബിയ അഥവാ ഫോൺ എപ്പോഴും അടുത്തുണ്ടാകണം എന്ന സ്വഭാവത്തിലേക്കു നയിക്കുന്നത്. 

സ്മാർട്ട് ഫോണിന് ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനാവും എങ്കിലും അമിതോപയോഗം ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേയ്ക്ക് എത്തിക്കാം. അതിനാല്‍ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ സ്വയം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. 

Also Read: കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും ഈ നാല് ഭക്ഷണ കോമ്പിനേഷനുകൾ...

Latest Videos