ഏത് അസ്ഥിയിലും ഇത് സംഭവിക്കാം. എന്നാല്‍ പലപ്പോഴും തുട, താടിയെല്ല് എന്നിവയെ ആണ് ക്യാന്‍സര്‍ ബാധിക്കുന്നത്.

അസ്ഥികളിൽ അസാധാരണ കോശങ്ങൾ വളർന്ന് ആരോഗ്യകരമായ കലകളെ നശിപ്പിക്കുന്ന ഗുരുതരമായ അവസ്ഥയാണ് അസ്ഥി ക്യാൻസർ. ഏത് അസ്ഥിയിലും ഇത് സംഭവിക്കാം. എന്നാല്‍ പലപ്പോഴും തുട, താടിയെല്ല് എന്നിവയെ ആണ് ക്യാന്‍സര്‍ ബാധിക്കുന്നത്. അസ്ഥി ക്യാന്‍സറിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

അസ്ഥി ക്യാന്‍സറിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. സ്ഥിരമായ അസ്ഥി വേദന

സ്ഥിരമായ അസ്ഥി വേദന, പലപ്പോഴും രാത്രിയിൽ വഷളാകുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.

2. മുഴ / വീക്കം

അസ്ഥിക്ക് ചുറ്റും വിശദീകരിക്കാനാകാത്ത വീക്കം, മുഴ തുടങ്ങിയവ ചിലപ്പോള്‍ അസ്ഥി ക്യാന്‍സറിന്‍റെ സൂചനയാകാം.

3. ചലനശേഷി കുറയൽ

ചലനശേഷി കുറയൽ, പ്രത്യേകിച്ച് സന്ധിയുടെ സമീപത്ത് വീക്കം ഉണ്ടെങ്കിലും നിസാരമാക്കേണ്ട.

4. വിശദീകരിക്കാത്ത ഒടിവുകൾ

പരിക്കുകളൊന്നുമില്ലാതെ ഒടിഞ്ഞ അസ്ഥികളും അസ്ഥി ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

5. തടിപ്പ്

കൈകളിലോ കാലുകളിലോ നെഞ്ചിലോ മറ്റോ ഉള്ള അസ്ഥിയിൽ കാണപ്പെടുന്ന തടിപ്പും നിസാരമായി കാണേണ്ട.

6. ചർമ്മത്തിലെ നിറവ്യത്യാസം

ട്യൂമറിനടുത്തുള്ള ചർമ്മത്തിലെ നിറംമാറ്റവും അസ്ഥി ക്യാന്‍സറിന്‍റെ സൂചനയാവാം.

7. കൈ ചലിപ്പിക്കുമ്പോഴുള്ള വേദന

എന്തെങ്കിലും ഉയർത്തുമ്പോഴോ കൈ ചലിപ്പിക്കുമ്പോഴോ ഉള്ള വേദനയും അവഗണിക്കരുത്.

8. അകാരണമായി ശരീരഭാരം കുറയുക

അകാരണമായി ശരീരഭാരം കുറയുന്നതും അസ്ഥി ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

9. പനിയും ക്ഷീണവും

മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം പനിയും അമിത ക്ഷീണവും ഉണ്ടാകുന്നതും അസ്ഥി ക്യാന്‍സറിന്‍റെ സൂചനയാകാം.

ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.