Asianet News MalayalamAsianet News Malayalam

ഈ ചൂടത്ത് മുഖം സുന്ദരമാക്കാൻ ഐസ് ക്യൂബ് മസാജ്

മുഖം ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് മുഖത്തെ കൂടുതൽ ഫ്രെഷാക്കി നിലനിർത്തുന്നു. ചർമ്മത്തിൽ ഐസ് ക്യൂബ് പുരട്ടുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കാനും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു.
 

Ice cube massage to make your face beautiful
Author
First Published May 2, 2024, 3:23 PM IST

ഈ ചൂടുകാലത്ത് ചർമ്മസംരക്ഷ​ണം വളരെ പ്രധാനമാണ്. വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോ​ഗിച്ച് ചർമ്മത്തെ സുന്ദരമാക്കുന്നതാണ് കൂടുതൽ നല്ലത്. ‌ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഐസ് ക്യൂബ്.
വേനൽക്കാല ചർമ്മസംരക്ഷണ ദിനചര്യയിൽ ഐസ് ഫേഷ്യൽ ഉൾപ്പെടുത്തുന്നത് ചൂടിനെ തോൽപ്പിക്കാനും ചർമ്മത്തെ മികച്ചതാക്കാനുമുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗ്ഗമാണ്. 

മുഖം ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് മുഖത്തെ കൂടുതൽ ഫ്രെഷാക്കി നിലനിർത്തുന്നു. ചർമ്മത്തിൽ ഐസ് ക്യൂബ് പുരട്ടുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കാനും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ചില ആളുകളിൽ നാം കാണാറുണ്ട്. ഐസ് ക്യൂബ് കൊണ്ട് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് വീക്കം കുറയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. ചർമത്തിൽ അമിതമായി എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നത് മുഖക്കുരു വർധിക്കാൻ കാരണമാകും. 

ചർമ സുഷിരങ്ങളിൽ എണ്ണയോടൊപ്പം അഴുക്കും അടിഞ്ഞുകൂടിയാണ് വേദനയോടുകൂടിയ വലിയ മുഖക്കുരു രൂപംകൊള്ളുന്നത്. എന്നാൽ ദിവസവും ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അമിത എണ്ണ ഉദ്പാദനം നിയന്ത്രിക്കാൻ സഹായിക്കും.   ഐസിൻ്റെ തണുത്ത താപനില രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും ആരോഗ്യമുള്ളതും തിളങ്ങുന്ന ചർമ്മത്തെയും ചർമ്മകോശങ്ങളെയും പ്രോത്സാഹിപ്പിക്കുകയും കൂടുതൽ തിളക്കമുള്ള നിറത്തിന് കാരണമാകുകയും ചെയ്യുന്നു.

എന്താണ് വാമ്പയര്‍ ഫേഷ്യല്‍? സുരക്ഷിതമാണോ?

 


 

Follow Us:
Download App:
  • android
  • ios