വിറ്റാമിൻ ഡി കുറവുള്ള ഒരാൾക്ക് മുറിവുകൾ ഉണങ്ങാൻ പതിവിലും കൂടുതൽ സമയമെടു‌ക്കാം. മുറിവുകൾ, പോറലുകൾ അല്ലെങ്കിൽ വ്രണങ്ങൾ നീണ്ടുനിൽക്കുകയോ വളരെ വെെകിയോ ഉണങ്ങുകയോ ചെയ്യുക. 

വിറ്റാമിൻ ഡി ശരീരത്തിന് അത്യന്താപേക്ഷിതമാണ്. അസ്ഥികളുടെ ആരോഗ്യം മുതൽ രോഗപ്രതിരോധ പ്രവർത്തനം വരെ, ഈ പോഷകം മൊത്തത്തിലുള്ള ക്ഷേമത്തിൽ നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഏകദേശം 1 ബില്യൺ ആളുകളെ ബാധിക്കുന്നു. ചർമ്മത്തിലും കാലുകളിലും കാണപ്പെടുന്ന വിറ്റാമിൻ ഡിയുടെ കുറവിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

മുറിവ് ഉണങ്ങാനുള്ള താമസം

വിറ്റാമിൻ ഡി കുറവുള്ള ഒരാൾക്ക് മുറിവുകൾ ഉണങ്ങാൻ പതിവിലും കൂടുതൽ സമയമെടു‌ക്കാം. മുറിവുകൾ, പോറലുകൾ അല്ലെങ്കിൽ വ്രണങ്ങൾ നീണ്ടുനിൽക്കുകയോ വളരെ വെെകിയോ ഉണങ്ങുകയോ ചെയ്യുക.

ചർമ്മത്തിൽ ചൊറിച്ചിൽ

ചർമ്മത്തിൽ തുടർച്ചയായി ചൊറിച്ചിൽ അനുഭവപ്പെടുന്നത് വിറ്റാമിൻ ഡിയുടെ കുറവിന്റെ ഏറ്റവും ശ്രദ്ധേയമായ ലക്ഷണങ്ങളിലൊന്നാണ്. തുടർച്ചയായി വരണ്ടതോ ചൊറിച്ചിലോ ഉള്ള ചർമ്മമാണ് മറ്റൊരു ലക്ഷണം. എന്നിരുന്നാലും, വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ, ചർമ്മം പരുക്കനായോ, ചെതുമ്പൽ പോലെയോ, എക്സിമ പോലുള്ള അവസ്ഥകൾക്ക് സാധ്യതയുള്ളതായോ മാറിയേക്കാം.

മങ്ങിയ ചർമ്മം

വിറ്റാമിൻ ഡിയുടെ കുറവ് മങ്ങിയ ചർമ്മമായോ അസാധാരണമാംവിധം വിളറിയ ചർമ്മമായോ പ്രകടമാകാം. കാരണം, ഈ പോഷകം മെലാനിൻ ഉൽപാദനത്തെ സ്വാധീനിക്കുന്നു, ഇത് ചർമ്മത്തിന്റെ നിറത്തെയും ബാധിക്കുന്നു.

കാലുകളിൽ വേദന

പടികൾ കയറാനോ കസേരയിൽ നിന്ന് എഴുന്നേൽക്കാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കേണ്ട സമയമായിരിക്കാം. അസ്ഥി വേദന, പേശി ബലഹീനത എന്നിവയുൾപ്പെടെ വിവിധ ലക്ഷണങ്ങളിലൂടെ കാലുകളിൽ ഗുരുതരമായ വിറ്റാമിൻ ഡിയുടെ കുറവ് പ്രകടമാകാം.

അമിതമായി വിയർക്കുക

വിറ്റാമിൻ ഡിയുടെ അഭാവത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന് അമിതമായ വിയർപ്പാണ്. ഇത് പലപ്പോഴും അവഗണിക്കപ്പെടുന്ന ലക്ഷണമാണ്. അമിതമായ വിയർപ്പ് പലപ്പോഴും ക്ഷീണമായി ആളുകൾ കരുതുന്നു. പ്രത്യേകിച്ച് തലയിലും മുഖത്തും ഉണ്ടാകുന്ന അമിതമായ വിയർപ്പ് ആദ്യകാല ലക്ഷണമാണ്. ഈ പോഷകം വിയർപ്പ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.