Asianet News MalayalamAsianet News Malayalam

എന്താണ് ബ്രൗൺ ഫാറ്റ് ? ആരോഗ്യകരമാണോ? അറിയേണ്ടതെല്ലാം

ഇരുമ്പ് സപ്ലിമെൻ്റുകളോ മാംസം, കടൽ ഭക്ഷണങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ, ബീൻസ് എന്നിവ പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിൽ അവ ബ്രൗൺ ഫാറ്റി അടങ്ങിയിരിക്കുന്നു. കൊഴുപ്പ് കോശങ്ങളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഇരുമ്പ് ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

what is brown fat and is it healthy
Author
First Published Apr 1, 2024, 5:38 PM IST

കൊഴുപ്പിനെ എല്ലാവരും ഏറെ പേടിയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ, കൊഴുപ്പുകൾ പ്രധാന മാക്രോ ന്യൂട്രിയൻ്റുകളാണ്. ശരീരത്തിൻ്റെ പല പ്രവർത്തനങ്ങൾക്കും ഇത് അത്യന്താപേക്ഷിതമാണ്. കൊഴുപ്പ് ഒരു ഊർജ്ജ സ്രോതസ്സാണ്. ഊർജ സംഭരണം, അവയവങ്ങളുടെ സംരക്ഷണം എന്നിവയിൽ കൊഴുപ്പ് പ്രധാന പങ്ക് വഹിക്കുന്നു. കൊഴുപ്പുകളിൽ തന്നെ നല്ലതും മോശവുമായ കൊഴുപ്പുകളുണ്ട്. ദോഷകരവും പ്രയോജനകരവുമായ കൊഴുപ്പുകൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് പ്രധാനമാണ്. 

ബ്രാൺ‌ ഫാറ്റ്...

ഊർജം സംഭരിക്കുന്ന വെളുത്ത കൊഴുപ്പിൽ നിന്ന് വ്യത്യസ്തമായി ബ്രാൺ നിറത്തിലുള്ള കൊഴുപ്പ് ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല നമ്മെ ആരോഗ്യത്തോടെ നിലനിർത്താൻ കലോറി കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബ്രൗൺ ഫാറ്റിനെ ബ്രൗൺ അഡിപ്പോസ് ടിഷ്യു എന്നും പറയുന്നു.  നിങ്ങൾ വളരെ തണുപ്പുള്ളപ്പോൾ ശരീര താപനില നിലനിർത്താൻ സഹായിക്കുന്നു.

ബ്രൗൺ ഫാറ്റും വെളുത്ത കൊഴുപ്പും വ്യത്യസ്ത വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലിപിഡുകളുടെ വലിയ തുള്ളികൾ അല്ലെങ്കിൽ ഫാറ്റി ആസിഡുകൾ കൊണ്ടാണ് വെളുത്ത കൊഴുപ്പ് നിർമ്മിച്ചിരിക്കുന്നത്. തവിട്ട് കൊഴുപ്പിലുള്ള കോശങ്ങൾ മൈറ്റോകോൺഡ്രിയയാൽ നിറഞ്ഞിരിക്കുന്നു. മൈറ്റോകോൺഡ്രിയയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. 

തണുത്ത താപനിലയിൽ ബ്രൗൺ ഫാറ്റ് ശരീരത്തിൽ കൂടുന്നു. ഐസ് ബാത്ത് ശരീരത്തിൽ കൂടുതൽ തവിട്ട് കൊഴുപ്പ് ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് കൂടുതൽ കലോറി കുറയ്ക്കുന്നതിന് സഹായിക്കും. ബ്രൗൺ ഫാറ്റ് രക്തത്തിൽ നിന്ന് ല്യൂസിൻ, ഐസോലൂസിൻ, വാലൈൻ തുടങ്ങിയ ചില അമിനോ ആസിഡുകളെ ഫിൽട്ടർ ചെയ്യുന്നുവെന്ന് ഒരു പഠനം കണ്ടെത്തി.

ഇരുമ്പ് സപ്ലിമെൻ്റുകളോ മാംസം, കടൽ ഭക്ഷണങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ, ബീൻസ് എന്നിവ പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിൽ അവ ബ്രൗൺ ഫാറ്റി അടങ്ങിയിരിക്കുന്നു. കൊഴുപ്പ് കോശങ്ങളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഇരുമ്പ് ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

തണുത്ത താപനിലയിൽ ബ്രൗൺ ഫാറ്റ് ശരീരത്തിൽ കൂടുന്നു. ഐസ് ബാത്ത് ശരീരത്തിൽ കൂടുതൽ തവിട്ട് കൊഴുപ്പ് ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് കൂടുതൽ കലോറി കുറയ്ക്കുന്നതിന് സഹായിക്കും. വൈറ്റ് ഫാറ്റ്, ബ്രൗൺ ഫാറ്റ്, സബ്ക്യുട്ടേനിയസ് ഫാറ്റ്, വിസറൽ ഫാറ്റ് എന്നിങ്ങനെ നാല് തരം കൊഴുപ്പുകൾ  ശരീരത്തിൽ ഉണ്ട്. ഓരോ തരം കൊഴുപ്പും വ്യത്യസ്‌തമായ പ്രവർത്തിക്കുന്നു. എല്ലാ കൊഴുപ്പുകളും ദോഷകരമല്ല. ബ്രൗൺ് ഫാറ്റ് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

ബ്രൗൺ ഫാറ്റ് വെളുത്ത കൊഴുപ്പിൽ നിന്ന് വളരെ വ്യത്യസ്തമാണ്. തവിട്ട് കൊഴുപ്പിൽ വെളുത്ത കൊഴുപ്പ് കോശങ്ങളേക്കാൾ ധാരാളം മൈറ്റോകോൺഡ്രിയ അടങ്ങിയിരിക്കുന്നു. അവ ചൂട് ഉൽപാദിപ്പിക്കാനും ശരീരത്തെ ചൂടാക്കാനും ഉപയോഗിക്കുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ബ്രൌൺ ഫാറ്റ് ഉള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ന്യൂട്രീഷനിസ്റ്റ് ഡോ അർച്ചന ബത്ര പറഞ്ഞു. 

ഗ്രീൻ ആപ്പിളോ ചുവന്ന ആപ്പിളോ? വണ്ണം കുറയ്ക്കാൻ കൂടുതൽ നല്ലത് ഏതാണ്?

Latest Videos
Follow Us:
Download App:
  • android
  • ios