Asianet News MalayalamAsianet News Malayalam

ലൈംഗിക അതിക്രമ കേസിലെ പ്രതി ബ്രിജ് ഭൂഷണിന് പകരം മകന് സീറ്റ് നൽകി ബിജെപി; രാജ്യത്തെ പെൺമക്കൾ തോറ്റെന്ന് സാക്ഷി

രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം ബി ജെ പി തകർത്തെന്ന് പറഞ്ഞ സാക്ഷി മാലിക്ക്, ഒരു വ്യക്തിക്ക് മുന്നിൽ രാജ്യത്തെ സർക്കാർ ഇത്ര ദുർബലമാണോയെന്നും ചോദിച്ചു

BJP drops Brij Bhushan Singh, fields his son Karan from UP, daughters of india have lost says sakshi malik
Author
First Published May 2, 2024, 8:57 PM IST

ലഖ്നൗ: ലൈംഗിക അതിക്രമ കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിന് പകരം മകന് സീറ്റ് നല്കി ബി ജെ പി. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലാണ് ബ്രിജ് ഭൂഷൺ സിംഗിന്‍റെ മകൻ കരൺ ഭൂഷൺ സിംഗിന് സീറ്റ് നല്കിയത്. ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ പ്രസിഡൻറാണ് 34 കാരനായ കരൺഭൂഷൺ സിംഗ്. ബ്രിജ്ഭൂഷണ് എതിരെ പ്രചാരണം നടത്തുമെന്ന് ഗുസ്തി താരങ്ങൾ വ്യകതമാക്കിയിരുന്നു. ബ്രിജ് ഭൂഷൺ സിംഗിന് സീറ്റു നല്കരുതെന്ന് ഹരിയാനയിലെ ജാട്ട് സമുദായ സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മകന് സീറ്റ് നല്കി ബ്രിജ് ഭൂഷണെ ബി ജെ പി അനുനയിപ്പിച്ചത്.

400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ രാജ്യം വിടാൻ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടി; ആഞ്ഞടിച്ച് രാഹുൽ

അതേസമയം ബ്രിജ്ഭൂഷണിന്‍റെ മകന് സീറ്റ് നൽകിയ ബി ജെ പി നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക് രംഗത്തെത്തി. 'രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ്ഭൂഷൺ ജയിച്ചു' എന്നാണ് സാക്ഷി പ്രതികരിച്ചത്. രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം ബി ജെ പി തകർത്തെന്ന് പറഞ്ഞ സാക്ഷി മാലിക്ക്, ഒരു വ്യക്തിക്ക് മുന്നിൽ രാജ്യത്തെ സർക്കാർ ഇത്ര ദുർബലമാണോയെന്നും ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios