Asianet News MalayalamAsianet News Malayalam

മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതി; തേജസ്വി സൂര്യക്കെതിരെ കേസ്

ബെംഗളൂരുവിലെ ജയനഗർ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസെടുത്തത്.

Case against BJP Candidate Tejasvi Surya for Seeking votes on the grounds of religion
Author
First Published Apr 26, 2024, 10:47 PM IST

ബംഗളൂരു: മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ബിജെപിയുടെ ബംഗളൂരു സൌത്തിലെ സ്ഥാനാർത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തെന്ന്  കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ പ്രതികരിച്ചു. 

ബെംഗളൂരുവിലെ ജയനഗർ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസെടുത്തത്. സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം. ബിജെപിയെ പിന്തുണയ്ക്കുന്ന 80 ശതമാനം ആളുകളുണ്ടെങ്കിലും 20 ശതമാനം മാത്രമേ വോട്ട് ചെയ്യുന്നൂള്ളൂവെന്നും കോണ്‍ഗ്രസിന് 20 ശതമാനം വോട്ടർമാരേ ഉള്ളൂവെങ്കിലും 80 ശതമാനം പേരും വോട്ട് ചെയ്യുന്നുണ്ട് എന്നുമാണ് തേജസ്വി സൂര്യ പറഞ്ഞത്. 

ആവേശമില്ലാത്ത വിധിയെഴുത്ത്! ലോക്സഭയിലേക്കുള്ള 2-ാം ഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

കർണാടകയിൽ ബംഗളൂരു സൌത്ത് ഉള്‍പ്പെടെ 14 സീറ്റുകളിൽ ഇന്ന് വോട്ടെടുപ്പ് നടന്നു. ബാക്കിയുള്ള 14 സീറ്റുകളിൽ മെയ് 7നാണ് വോട്ടെടുപ്പ്. ആകെ 28 ലോക്സഭാ സീറ്റുകളാണ് കർണാടകയിലുള്ളത്. സംസ്ഥാന ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളായ കോണ്‍ഗ്രസ് നേതാവ് സൌമ്യ റെഡ്ഡിയാണ് തേജസ്വിയുടെ എതിരാളി. 1996 മുതൽ ബിജെപി ജയിച്ചുവരുന്ന മണ്ഡലമാണിത്. 2019ൽ മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു തേജസ്വി സൂര്യയുടെ ഭൂരിപക്ഷം.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios