userpic
user icon
0 Min read

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; കൂട്ടിയത് സിലിണ്ടറിന് 209 രൂപ

Commercial cooking gas prices hiked 209 per cylinder fvv
Commercial cooking gas

Synopsis

പുതിയ വില പ്രകാരം കൊച്ചിയിൽ പുതിയ വില 1747.50 രൂപയാണ്. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടുന്നത്. 
 

ദില്ലി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടുന്നത്. 

ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 200 രൂപ കുറച്ചിരുന്നു. ഇതോടെ ദില്ലിയിൽ സിലിണ്ടറിൻ്റെ വില 903 രൂപയായി കുറഞ്ഞിരുന്നു. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക്  സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച ഇളവും ലഭിക്കുന്നുണ്ട്. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുന്നത്.

കരുവന്നൂ‍ര്‍ നിക്ഷേപകർക്ക് നൽകാൻ 50 കോടിയെങ്കിലും ഉടനെത്തിക്കും, പണം സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്നെടുക്കും

കൊവിഡ് കാലത്ത് പാചക വാതക സബ്സിഡി സർക്കാർ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിൻറെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വൻ പ്രതിഷേധം ഉയർന്നപ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറായത്. 33 കോടി പേർക്കാണ് പുതിയ പ്രഖ്യാപനത്തിൻറെ ഗുണം കിട്ടുന്നത്. 

'കേരളത്തില്‍ എന്‍ഡിഎ എല്‍ഡിഎഫ് സഖ്യകക്ഷി ഭരണം,ബിജെപി സഖ്യകക്ഷിയായ ജെഡിഎസ് ഇടതു മുന്നണിയില്‍ തുടരുന്നതെങ്ങിനെ?'

https://www.youtube.com/watch?v=qz1d2GbKzKo

https://www.youtube.com/watch?v=Ko18SgceYX8

Latest Videos