Asianet News MalayalamAsianet News Malayalam

ദൂരദർശൻ ലോ​ഗോ നിറം മാറ്റിയത് ഞെട്ടിപ്പിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിക്കരുത്: മമത ബാനർജി

ബിജെപിക്ക് വേണ്ടി ദൂരദർശനെ മാറ്റിയിരിക്കുന്നു. ഇത് തിരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിച്ച് നൽകരുതെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു. 

doordarshan logo colour mamata banerjee response
Author
First Published Apr 20, 2024, 9:44 PM IST

ദില്ലി : ദൂരദർശൻ ചാനലിന്റെ ലോ​ഗോയുടെ നിറം മാറ്റിയ നടപടി തിരുത്തണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശൻ ലോ​ഗോയുടെ നിറം കാവിയാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. ഞെട്ടിപ്പിക്കുന്നതും നിയവിരുദ്ധവും അധാർമികവുമാണ്. ബിജെപിക്ക് വേണ്ടി ദൂരദർശനെ മാറ്റിയിരിക്കുന്നു. ഇത് തിരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിച്ച് നൽകരുതെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു. 

ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതിൽ വിവാദം കനക്കുന്നതിനിടെയാണ് മമതാ ബാനർജിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ നടത്തുന്ന കാവി വൽക്കരണത്തിൻ്റെ ഉദാഹരണമെന്നാണ് ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നത്. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.  

ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവി, വിവാദം കനക്കുന്നു


 

Follow Us:
Download App:
  • android
  • ios